ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല സംവരണം -മുഖ്യമന്ത്രി
text_fieldsതിരുവല്ല: ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല സംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംവരണംകൊ ണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവി ല്ലെന്നാണ് സർക്കാറിെൻറയും ഇടതു മുന്നണിയുടെയും നിലപാട്.
പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുവിെൻറ 142ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന കാലം ഉയർത്തിപ്പിടിച്ച ആശയങ്ങളെ തമസ്കരിക്കാനും നാടിനെ ഇരുണ്ടകാലത്തേക്ക് തള്ളിയിടാനും ബോധപൂർവം ചില ശക്തികൾ ശ്രമിക്കുന്നു.
ചാതുർവർണ്യവ്യവസ്ഥ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. എല്ലാത്തരം സംവാദങ്ങളും ഒഴിവാക്കാനും കുഴിച്ചുമൂടിയ ജീർണതകളെ ഉയർപ്പിക്കാനും ശ്രമം നടക്കുന്നു. ഇത് വർഗീയ ശക്തികളുടെ കുടിലബുദ്ധിയാണെന്നും പിണറായി വിജയൻ പറഞ്ഞു.
സഭ പ്രസിഡൻറ് വൈ. സദാശിവൻ അധ്യക്ഷത വഹിച്ചു. ചെറുകിട തൊഴിൽ പരിശീലന പദ്ധതി വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് എം.പി തോൾ തിരുമാവളൻ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.