പിണറായിയെ ‘ഡോൺ’ എന്നാണ് വിളിക്കേണ്ടത് -കെ.എം. ഷാജി എം.എൽ.എ
text_fieldsകണ്ണൂർ: പിണറായി വിജയനെ മുഖ്യമന്ത്രിയെന്നല്ല ഡോൺ എന്നാണ് വിളിക്കേണ്ടതെന്ന് കെ.എം. ഷാജി എം.എൽ.എ. സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എവിടെ ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാം. അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും അതിനാലാണ് ഇത്രയേറെ തിരച്ചിൽ നടത്തിയിട്ടും കണ്ടുപിടിക്കാൻ സാധിക്കാത്തതെന്നും ഷാജി ആരോപിച്ചു.
ആയുധം കടത്തി ശീലമുള്ള മുഖ്യമന്ത്രി ഭരിക്കുന്ന സസ്ഥാനത്ത് സ്വർണക്കടത്ത് ഒട്ടും അതിശയോക്തിയുള്ള കാര്യമല്ല. സ്വപ്ന പദ്ധതികൾ എന്ന് മുഖ്യമന്ത്രി പറയുന്നത് ഇതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അദ്ദേഹത്തിെൻറ അറിവോടെയാണ് കുറ്റവാളിയായ സ്വപ്ന ഒളിവിൽ കഴിയുന്നത്. ശിവശങ്കർ, ജോൺ ബ്രിട്ടാസ്, സമ്പത്ത് എന്നിവരുടെയും മുഖ്യമന്ത്രിയുടെ ഓഫിസിലെയും ഫോൺ കോളുകൾ പരിശോധിച്ചാൽ സ്വപ്ന എവിടെയെന്ന് മനസിലാക്കാൻ കഴിയുമെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും ഷാജി പറഞ്ഞു.
പാർട്ടി നേതൃത്വത്തിൽ വന്നത് മുതൽ മുഖ്യമന്ത്രി പിണറായി വിജയന് മാഫിയയുമായി ബന്ധമുണ്ട്. നോർത്ത് ഇന്ത്യയിലെ കള്ളക്കടത്ത് മാഫിയ തലവൻമാരെ പോലെയാണ് മുഖ്യമന്ത്രി. കൊലപാതകവും കള്ളക്കടത്തുമുള്ള മാഫിയ സംഘമാണ് കേരളത്തിലെ സി.പി.എം.
മുഖ്യമന്ത്രി കള്ളക്കടത്ത് കേസിലേക്ക് ഇഴഞ്ഞ് വന്നതാണ്; ആരും വലിച്ച് ഇഴച്ചതല്ല. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പിണറായി വിജയെൻറ ഭരണത്തിൽ ഇതിനേക്കാൾ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.