ബി.ജെ.പി അജണ്ട നടപ്പാക്കാൻ പിണറായി സർക്കാർ നിർബന്ധിതരാകുന്നു -വി. മുരളീധരൻ
text_fieldsകോഴിക്കോട്: ബി.ജെ.പി മുന്നോട്ടുവെക്കുന്ന അജണ്ട നടപ്പാക്കാൻ സംസഥാനസർക്കാർ നിർബന്ധിതരാകുന്നുവെന്നതിന്‍റെ സൂചനയാണ് ശബരിമല വിഷയത്തിലെ കേസുകൾ പിൻവലിക്കാനുള്ള തീരുമാനമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
'ബി.ജെ.പി അജണ്ട സെറ്റ് ചെയ്യുന്നു. ഏത് സർക്കാറായാലും അതിനനുസരിച്ച് പ്രവർത്തിക്കേണ്ടി വരുന്നു. അങ്ങിനെയൊരു സാഹചര്യം കേരളത്തിൽ ഉരുത്തിരിയുന്നു'- മുരളീധരൻ മാധ്യമപ്രവർകരോട് പറഞ്ഞു. സർക്കാറിന്‍റെ തീരുമാനം ആത്മാർഥമായുള്ളതാണെങ്കിൽ എല്ലാ കേസുകളും പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്രയുംകാലമെടുത്ത സമീപനത്തിൽ നിന്ന് മാറി കേസുകൾ പിൻവലിക്കേണ്ടി വരുന്നത് വിശ്വാസികളുടെ വിജയമാണ്. പക്ഷേ ഇപ്പോൾ ക്രിമിനൽ സ്വഭാവമുള്ള കേസുകൾ എന്നൊക്കെ ചില നിബന്ധനകൾ വെച്ചതായാണ് കേൾക്കുന്നത്. അന്നുണ്ടാക്കിയ കേസുകളെല്ലാം കെട്ടിച്ചമച്ചവയാണ്.
ആചാരലംഘനത്തിന് കൂട്ടുനിൽക്കുന്ന സർക്കാറിനെതിരെ പ്രതിഷേധിച്ചവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് വി. മുരളീധരൻ ആരോപിച്ചു. പൗരത്വ സമരത്തിൽ കേസുകളൊന്നുമില്ലെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇറങ്ങി നടത്തിയ സമരമല്ലേ. ശബരിമല വിഷയത്തിൽ പതിനായിരക്കണക്കിന് ആളുകൾക്കെതിരെ ആയിരക്കണക്കിന് കേസുകളുണ്ട്.
സ്വർണക്കടത്തിൽ രാഹുൽ ഗാന്ധി പറയുന്നതിനോട് പ്രതികരിക്കേണ്ട കാര്യമില്ല. പിച്ചും പേയും പറയുന്ന ആളാണ്. കേസന്വേഷണം ശരിയായി മുന്നാട്ട്പോകുന്നുണ്ട്. മാധ്യമങ്ങൾ ഈ വിഷയത്തിന് പ്രാധാന്യം നൽകാത്തതിനാൽ കേസന്വേഷണം മന്ദഗതിയിലാണെന്ന് അഭിപ്രായമില്ല.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽെപ്പട്ട ഇ.എം.സി.സിയുടെ ചെയർമാനുമായി ന്യുയോർക്കിൽ വെച്ച് ചർച്ച നടത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
വിദേശകാര്യ മന്ത്രി ഇന്ത്യൻ എംബസി വഴിയാണ് ഔദ്യോഗികമായി കാണുന്നത്. കണ്ടിട്ടുെണ്ടങ്കിൽ രേഖയുണ്ടാകിേല്ല. ആറ് ദിവസം ന്യുയോർക്കിൽ താമസിച്ച സമയത്തത് 200ഓളം കണ്ടു.
അതിനിടയിൽ ആരെങ്കിലും വന്ന് കണ്ടിട്ടുണ്ടെങ്കിൽ തനിക്കറിയില്ല. ഷിജു വർഗീസിനെ കണ്ടിട്ടില്ല. നിയമപരമായി നടപടി സ്വീകരിക്കില്ല. ഇ.എം.സി.സി നല്ല കമ്പനിയല്ലെന്ന് കേരള സർക്കാറിന് കൃത്യമായി വിവിരം നൽകിയിരുന്നു. വായിൽ വരുന്നത് വിളിച്ചു പറയുന്ന മന്ത്രിയാണ് ഇ.പി. ജയരാജനെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.