കേന്ദ്ര ഏജൻസികളുടെ അന്വേഷണവിവരം പിണറായി സർക്കാർ ചോർത്തുന്നു –പി.ടി. തോമസ്
text_fieldsകൊച്ചി: കേന്ദ്ര ഏജൻസികളുടെ അന്വേഷണ വിവരം പിണറായി സർക്കാർ അനധികൃതമായി നിയമിച്ച സൈബർ വിദഗ്ധനിലൂടെ ചോർത്തുന്നതായി പി.ടി. തോമസ് എം.എൽ.എ ആരോപിച്ചു.
സ്വർണക്കടത്ത് അടക്കം വിവാദ കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ രഹസ്യം ചോർത്താൻ സംസ്ഥാന പൊലീസ് മേധാവിയുടെ ചീഫ് ടെക്നോളജിക്കൽ ഓഫിസറായി നിയമിക്കപ്പെട്ട കോഴിക്കോട് സ്വദേശി വിനോദ് ഭട്ടതിരിപ്പാട് ശ്രമിച്ചതായി സംശയിക്കുന്നു. യു.പി.എസ്.സിയെയും പി.എസ്.സിയെയും മറികടന്ന് ഒരു പരീക്ഷകളുമില്ലാതെ സേനക്ക് പുറത്തുള്ളയാളെ മുഖ്യമന്ത്രി ഇടപെട്ട് നിയമിക്കുകയായിരുന്നു.
സോളാർ കേസ് രഹസ്യം കണ്ടെത്താൻ അക്കാലത്ത് പിണറായി വിജയൻ ചുമതലപ്പെടുത്തിയ സൈബർ ചാരനായിരുന്നു ഇയാളെന്ന് പൊലീസ് കേന്ദ്രങ്ങൾ അടക്കംപറയുന്നു. സി.പി.എമ്മിന് താൽപര്യമുള്ള കേസുകൾ അട്ടിമറിക്കുകയായിരുന്നു നിയനത്തിെൻറ ആദ്യ ഉദ്ദേശ്യമെങ്കിൽ ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ വിശദാംശങ്ങൾ പോലും ചോർത്തുകയാണ്.
പ്രമുഖ കേന്ദ്ര അന്വേഷണ ഏജൻസിയുടെ കൊച്ചി ഓഫിസിൽ ജൂലൈ 22ന് ഇയാളെത്തിയിരുന്നു. അഴിമതിയുടെ അരക്കില്ലത്തിൽ അകപ്പെട്ട പിണറായി സർക്കാറിനെ രക്ഷിക്കാൻ ലോക്നാഥ് ബെഹ്റയും രമൺശ്രീവാസ്തവയും വിനോദ് ഭട്ടതിരിപ്പാടും കഠിനാധ്വാനം ചെയ്യുകയാണെന്നും പി.ടി. തോമസ് ആരോപിച്ചു.
പി.ടി. തോമസിനെതിരെ നിയമ നടപടിയെന്ന് വിനോദ് ഭട്ടതിരിപ്പാട്
കോഴിക്കോട്: കേരള പൊലീസിെൻറ ചീഫ് ടെക്നോളജി ഓഫിസർ തസ്തികയിൽ തൻേറത് സൗജന്യ സേവനമാണെന്ന് സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാട്.
പി.ടി. തോമസ് എം.എല്‍.എ തെൻറ പേര് പത്രസമ്മേളനത്തില്‍ അനവസരത്തില്‍ സൂചിപ്പിച്ചതാണ്. ഇതുവരെ പണമൊന്നും കൈപ്പറ്റിയിട്ടുമില്ല.
സൈബര്‍ ഫോറന്‍സിക്കിൽ ഡോക്ടറേറ്റുള്ള തന്നെ നിരവധി കേസുകളില്‍ സൈബര്‍ തെളിവുകള്‍ എടുക്കാന്‍ കസ്റ്റംസും കോടതികളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിളിച്ചിട്ടുണ്ട്. വിദഗ്ധരുമായി ആലോചിച്ച് പി.ടി. തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിനോദ് ഭട്ടതിരിപ്പാട് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.