മലബാർ വികസനത്തിന് പ്രത്യേക പാക്കേജ്
text_fieldsതിരുവനന്തപുരം: ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം പോയ മലബാർ വികസനത്തിനായി പ് രത്യേക പാക്കേജ് നടപ്പാക്കുമെന്ന് പിണറായി സർക്കാറിെൻറ പ്രോഗ്രസ് റിപ്പോർട്ട്. കാസർ കോട്, വയനാട് തുടങ്ങി വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് പ്രത്യേക പരി ഗണന നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
•പരിസ്ഥിതി സംരക്ഷണം ഉറപ്പുവരു ത്തി 1200-1320 മെഗാവാട്ട് ശേഷിയുള്ള കൽക്കരി നിലയം സ്ഥാപിക്കാൻ ഇടപെടും.
•കെ.എസ്.ആർ.ടി.സി യുടെ കടഭാരം ഏറ്റെടുക്കൽ അടക്കം സമഗ്രമായ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും.
•വിഴ ിഞ്ഞം, കൊച്ചി, പൊന്നാനി, ബേപ്പൂർ, അഴീക്കോട്, ബേക്കൽ തുടങ്ങിയ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ജലമാർഗമുള്ള ചരക്ക് ഗതാഗത സംവിധാനം ആരംഭിക്കും.
•എല്ലാ സംസ്ഥാന പാതകളും ജില്ല റോഡു കളും ബി.എം ആൻഡ് ബി.സി റോഡുകളാകും.
•തിരുവനന്തപുരം മുതൽ കാസർകോട് വരെ മലയോര ഹൈവ േ വികസനം പൂർത്തിയാക്കും.
•പൊന്നാനി മുതൽ കോഴിക്കോട് വരെയുള്ള തീരദേശ ഹൈവേ അതിവേഗം പൂർത്തിയാക്കും.
•ചെങ്ങന്നൂർ-പിറവം/ഹരിപ്പാട്-എറണാകുളം/തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തും.
•ജലസ്രോതസ്സുകളുടെ മലിനീകരണത്തിനെതിരെ ശിക്ഷാനടപടികൾ കർക്കശമാക്കും. വിസർജ്യ മാലിന്യം സുരക്ഷിതമായി സംസ്കരിക്കാൻ സംവിധാനമുണ്ടാക്കും.
•ജല അതോറിറ്റി പുനഃസംഘടിപ്പിക്കും. കടബാധ്യത ഒഴിവാക്കും. വിതരണ നഷ്ടം ഗണ്യമായി കുറക്കും. നഷ്ടം സബ്സിഡിയായി നൽകും.
•മാലിന്യസംസ്കരണ സാങ്കേതികവിദ്യകൾ വ്യാപകമാക്കും. സംസ്കരിച്ച മാലിന്യങ്ങൾ കൃഷിക്ക് പ്രയോജനപ്പെടുത്തും.
•വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തിൽനിന്ന് അഞ്ചുവർഷംകൊണ്ട് (2021) 24 ലക്ഷവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.3 കോടിയിൽനിന്ന് രണ്ടു കോടിയായി ഉയർത്തും. കുറഞ്ഞത് രണ്ടായിരം പേർക്ക് ഒരുമിച്ച് സന്ദർശിക്കാൻ പാകത്തിൽ വാട്ടർ തീം പാർക്ക് നിർമിക്കും.
•തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ സിറ്റി വളർത്തിയെടുക്കാൻ ഇടപെടൽ നടത്തും.
•പാർപ്പിട രംഗത്ത് ഇ.എം.എസ് ഭവനപദ്ധതിയും എം.എൻ ലക്ഷം വീട് പദ്ധതിയും പുനരാവിഷ്കരിക്കും.
•മിതമായ നിരക്കിൽ മെച്ചപ്പെട്ട ഭക്ഷണം നൽകുന്ന അക്രഡിറ്റഡ് ഹോട്ടലുകളുടെ ശൃംഖല കുടുംബശ്രീ ആരംഭിക്കും. പൊതുമേഖല വ്യവസായ സ്ഥാപനങ്ങൾ മുഴുവൻ ലാഭത്തിലാക്കും.
•വിവര സാങ്കേതികവിദ്യ വ്യവസായരംഗത്ത് രണ്ടര ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ഒരു കോടി ചതുരശ്ര അടി ഓഫിസ് സൃഷ്ടിക്കും.
ആവശ്യമായ പാർക്കുകൾ നിർമിക്കാൻ സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കും.
•സർവകലാശാലകളിൽ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകളും ഇൻറർ യൂനിവേഴ്സിറ്റി സെൻററുകളും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.