ആദ്യ ഗോളടിച്ച് മുഖ്യമന്ത്രി; വണ്‍ മില്യൻ ഗോളിൽ കേരളം VIDEO
text_fieldsതിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിെൻറ ഭാഗമായി കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംഘടിപ്പിച്ച ‘വണ്‍ മില്യൻ ഗോൾ’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബാൾ കോർട്ടിൽ പ്രത്യേകം തയാറാക്കിയ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പന്തടിച്ചാണ് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തടയാൻ ആരുമില്ലാത്തിനാൽ പന്ത് കൃത്യം പോസ്റ്റിലേക്ക് കയറി. കണ്ടു നിന്നവര്‍ ഹര്‍ഷാരവത്തോടെയും കൈയടിയോടെയുമാണ് മുഖ്യമന്ത്രിയുടെ ഗോളിനെ സ്വീകരിച്ചത്. ഇതോടെ സംസ്ഥാനത്തെല്ലായിടത്തും വണ്‍ മില്യൻ ഗോള്‍ പരിപാടിക്ക് തുടക്കമായി.
മുഖ്യമന്ത്രി ഗോളടിച്ച ശേഷം മന്ത്രിമാരായ എ. സി. മൊയ്തീൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, പി. തിലോത്തമൻ, എം.എം. മണി, കെ. രാജു തുടങ്ങിവരും ഗോളുകളടിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഗോളടിച്ച് പരിപാടിയില്‍ പങ്കാളിയായി. തുടര്‍ന്ന് എം.എല്‍.എമാരുടെ ഊഴമായിരുന്നു. ടി.വി. രാജേഷ്, ആർ. രാജേഷ്, ടൈസൺ മാസ്റ്റർ, രാജു എബ്രഹാം തുടങ്ങിയവരെല്ലാം പിഴക്കാതെ തന്നെ ഗോളടിച്ചു. ഗോളടിയുടെ ആവേശം വാനോളം ഉയരുേമ്പാഴായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വരവ്. ചെന്നിത്തലയുടെ ഗോളിനായി കാത്തിരിക്കുകയായിരുന്നുവെന്ന് മന്ത്രിമാരുടെ കമൻറ്.
താൻ മികച്ച ‘കളിക്കാരനാ’ണെന്ന് തെളിയിച്ച് അത്യുഗ്രൻ അടിയിലൂടെ ചെന്നിത്തലയും പന്ത് വലയിലെത്തിച്ചു. പിന്നാലെ സ്പീക്കർ ശ്രീരാമകൃഷ്ണനും പിഴയ്ക്കാതെ ഗോൾ നേടി. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, ടി.ഡി.എഫ്.എ പ്രസിഡൻറ് വി. ശിവൻകുട്ടി തുടങ്ങിയവരെല്ലാം ഗോളടിച്ചു.
തുടർന്ന് മാധ്യമപ്രവർത്തകരും സെക്രേട്ടറിയറ്റ് ജീവനക്കാരും കായിക േപ്രമികളുമുൾപ്പെടെ ഗോളടിക്കാൻ മൽസരിച്ചു. ഗിന്നസ് റെക്കോർഡിലുൾപ്പെടെ ഇടം പിടിക്കാൻ സാധ്യതയുള്ള ഇൗ പരിപാടി ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഒാരോ ജില്ലയിലും നടക്കുന്ന പരിപാടിയുടെ തൽസമയദൃശ്യം കാണുന്നതിനുള്ള സൗകര്യങ്ങളും വാൾ സ്ക്രീനിൽ ക്രമീകരിച്ചിരുന്നു.
വണ്‍ മില്യൻ ഗോള്‍ പരിപാടി ചരിത്രമായി മാറുമെന്ന് കായികമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പത്ത് ലക്ഷം ഗോളാണ് ഇൗ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെങ്കിലും പൊതുജന പങ്കാളിത്തത്തോടെ ഇത് അതിലും കൂടുതൽ ഗോളുകളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്റ്റേഡിയത്തിെൻറ വിവിധ ഭാഗങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഗോള്‍പോസ്റ്റുകള്‍ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.