മോഹൻ ഭഗവത് കഴിഞ്ഞാൽ ആർ.എസ്.എസിൽ രണ്ടാമൻ പിണറായി -കെ. മുരളീധരൻ
text_fieldsവാടാനപ്പള്ളി: സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ തെരഞ്ഞെടുപ്പിൽ കൈകോർക്കുന്ന അന്തർധാര വ്യക്തമായതായി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. മണലൂർ മണ്ഡലം പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകരയിൽ യു.ഡി.എഫ് ജയിക്കില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്നും ഉറപ്പിച്ചു പറയാൻ കെ. സുരേന്ദ്രന് കഴിഞ്ഞത് ഈ അന്തർധാരയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ചില സീറ്റുകൾക്ക് വേണ്ടി വർഗീയ കക്ഷികളുമായി കൂട്ടുചേരുന്ന പിണറായി വിജയൻ വലിയ വില കൊടുക്കേണ്ടി വരും.
മോഹൻ ഭഗവത് കഴിഞ്ഞാൽ ആർ.എസ്.എസിന്റെ നേതാവാണ് പിണറായി. ഈ കൊടുക്കൽ വാങ്ങൽ അറിയാത്ത തൃശൂരിലെ സ്ഥാനാർഥി പാവമാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മണലൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി.
കൂനംമൂച്ചി പള്ളിയിൽ ആയിരുന്നു ആദ്യപര്യടനം. വികാരി ഡോ. ജോർജ് ചെറുവത്തൂരിൽനിന്ന് അനുഗ്രഹം തേടി. തുടർന്ന് മറ്റം സെന്റ് തോമസ് ഫെറോന ചർച്ച്, ആളൂർ കുംഭാര കോളനി, ചൊവ്വല്ലൂർ ശിവക്ഷേത്രം, ചൂണ്ടൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ, ചൂണ്ടൽ ഫാ. ജി.എഫ്. സ്മാരക വൈദിക മഠം, പറപ്പൂക്കാവ് ശ്രീ ഭഗവതി ക്ഷേത്രം, ചിറ നെല്ലൂർ ജുമാമസ്ജിദ്, തലക്കോട്ടുകര അസീസി കോൺവെന്റ്, കേച്ചേരി ജുമാമസ്ജിദ്, ബ്രഹ്മകുളം സെന്റ് തോമസ് ചർച്ച്, വാക ജുമാമസ്ജിദ്, പണ്ടറക്കാട് ജുമാമസ്ജിദ്, പാലയൂർ സെന്റ് തോമസ് ചർച്ച്, സാൻജോസ് പാരിഷ് ആശുപത്രി പാവറട്ടി, സെൻറ് ജോസഫ് തീർഥ കേന്ദ്രം പാവറട്ടി, സാൻജോസ് പാരിഷ് ആശുപത്രി പാവറട്ടി, പുതുമനശ്ശേരി മഹല്ല് ജമാഅത്ത് പള്ളി, ഹയാത്തുൽ ഇസ്ലാം ജുമാമസ്ജിദ് പെരുവല്ലൂർ, അന്നക്കര ചിറക്കൽ ക്ഷേത്രം, വാടാനപ്പള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.