സംരംഭക സൗഹൃദം ലക്ഷ്യം; ടോൾ ഫ്രീ നമ്പറും കെ സ്വിഫ്റ്റ് പുതിയ പതിപ്പും പുറത്തിറക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനം സംരംഭക സൗഹൃദമാക്കുന്നതിെൻറ ഭാഗമായി ടോൾ ഫ്രീ നമ്പർ സേവനവും കെ സ്വിഫ്റ്റ് ഓൺലൈൻ ഏകജാലക സംവിധാനത്തിെൻറ പുതിയ പതിപ്പും പുറത്തിറക്കി. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളും പ്രവാസികളുടെ മടങ്ങിവരവും കണക്കിലെടുത്താണ് പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
1800 890 1030 എന്ന ടോൾ ഫ്രീ നമ്പറിലൂടെ സംരംഭം തുടങ്ങാൻ ലഭ്യമായ സർക്കാർ സഹായങ്ങൾ, അതിനാവശ്യമായ അനുമതികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും.
വ്യവസായം തുടങ്ങുന്നതിന് ആവശ്യമായ അനുമതികൾ സുതാര്യമായും വേഗത്തിലും നൽകുന്നതിനു വേണ്ടി ആരംഭിച്ച കെ സ്വിഫ്റ്റ് എന്ന ഓൺലൈൻ ഏകജാലക സംവിധാനത്തിെൻറ പുതിയ പതിപ്പാണ് മുഖ്യമന്ത്രി പുറത്തിറക്കിയത്. ചുവപ്പ് വിഭാഗത്തിൽ പെടാത്ത സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതി നൽകുന്നതിനായി രൂപീകരിച്ച കമ്മിറ്റിയെ സഹായിക്കാനായി ഇൻവെസ്റ്റ്മെൻറ് ഫസിലിറ്റേഷൻ സെൽ സംവിധാനവും ആരംഭിച്ചു. സംരംഭകർക്ക് വേണ്ട സഹായങ്ങൾ ഈ സെൽ വഴി നടപ്പിലാക്കും.
സംരംഭകരും വ്യവസായികളുടെ സംഘടനകളും വിദേശ നയതന്ത്ര സ്ഥാപനങ്ങളുമായി കേരളത്തിെൻറ സംരംഭക പദ്ധതികളും, വ്യവസായ - വാണിജ്യ വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനും, അവർക്കു മുന്നിൽ അവതരിപ്പിക്കുന്നതിനുമായി ഇൻവെസ്റ്റർ കണക്റ്റ് എന്ന ഇ ന്യൂസ് ലെറ്റർ സംവിധാനവും സജ്ജമാക്കി.
സംസ്ഥാനത്ത് നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും ഉറപ്പുതരുന്നുവെന്നും ആവശ്യമായ എല്ലാ സഹായവും പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.