അർധരാത്രി കത്തിന് അതിരാവിലെ മറുപടി; കണക്കുകൂട്ടൽ തെറ്റിച്ച നീക്കം
text_fieldsതിരുവനന്തപുരം: ‘അർധരാത്രി അയച്ച കത്തിന് കൂട്ടിച്ചേർക്കലും ഒഴിവാക്കലും ഇല്ലാതെ അതിരാവിലെ മറുപടി. കണക്കുകൂട്ടൽ തെറ്റിച്ച് ആരോടും പങ്കുവെക്കാതെ മനസ്സിൽ ഒരു തീര ുമാനം. 29 ദിവസമായി സംസ്ഥാന സർക്കാറും ഗവർണറും വിട്ടുവീഴ്ചയില്ലാതെ നടത്തിയ പ്രസ് താവന യുദ്ധത്തിന് താൽക്കാലിക ആശ്വാസം ഉണ്ടായതിങ്ങനെയാണ്. നയപ്രഖ്യാപനത്തിലെ 18ാം ഖ ണ്ഡിക ഗവർണർ വായിക്കുമെന്ന് ചൊവ്വാഴ്ച അർധരാത്രിവരെയും പ്രതീക്ഷ തീരെയില്ലായിരുന്നു. വായിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുെന്നന്ന് അർധരാത്രി ഗവർണർ മുഖ്യമന്ത്രിയുടെ ഒാഫിസിന് കത്തും നൽകി. പക്ഷേ, അതിരാവിലെ രാജ്ഭവനിൽ എത്തിയ കത്താണ് ഗവർണറെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്.
‘നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാന സർക്കാറിെൻറ നയവും പരിപാടിയുമല്ലാതെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ചുള്ള വീക്ഷണം ഉൾപ്പെടുത്താനാവില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്. എന്താണ് ‘നയം’, ‘പരിപാടി’, ‘കാഴ്ചപ്പാട്’ എന്നിവ സംബന്ധിച്ച നിഘണ്ടുവിലെ അർഥവും ഉൾപ്പെടുത്തിയിരുന്നു. കാഴ്ചപ്പാട് വ്യക്തിപരമായതിനാൽ ഗവർണറുടെ വിവേചന അധികാരം ഉപയോഗിച്ച് ഒഴിവാക്കാമെന്നും ഗവർണർ പറഞ്ഞു.
ഉന്നയിച്ച വിഷയത്തിൽ വിശദീകരണം ഇതിനകം നൽകിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 176ാം വകുപ്പ് പ്രകാരം നിയമസഭയിൽ നടത്തേണ്ടതാണ് നയപ്രഖ്യാപന പ്രസംഗം എന്നതിൽ വാദമുഖങ്ങൾ ഒതുക്കി.
‘പ്രസംഗത്തിൽ ഗവർണർ സർക്കാറിെൻറ ആശങ്കകൾകൂടി ഉൾപ്പെടുത്തേണ്ടതാണ്. മന്ത്രിസഭയുടെ ഉപദേശത്തോടെയും സഹായത്തോടെയുമാണ് 176ാം വകുപ്പിന് കീഴിലുള്ള ഭരണഘടന കർത്തവ്യങ്ങൾ നിർവഹിക്കുന്നത്.
അതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം കൂട്ടലും കിഴിക്കലും ഇല്ലാതെ പൂർണമായി വായിക്കണമെന്ന് അഭ്യർഥിക്കുന്നു’വെന്ന് കത്തിൽ പറഞ്ഞു.
രാവിലെ എേട്ടാടെയാണ് ഇൗ കത്ത് ഗവർണർ വായിച്ചത്. 8.55ന് നിയമസഭയിൽ വരുന്നതുവരെ നിലപാട് എന്തെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോടും പങ്കുവെച്ചില്ല. സഭയിൽ അദ്ദേഹത്തെ സ്വീകരിച്ച മുഖ്യമന്ത്രിക്കോ സ്പീക്കർക്കോ ഉൗഹമൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ 18ാം ഖണ്ഡിക വായിക്കുന്നുവെന്ന് ഗവർണർ പറഞ്ഞപ്പോൾ അദ്ഭുതപ്പെട്ടവരിൽ മുഖ്യമന്ത്രിയും ഭരണപക്ഷവും ആയിരുന്നു ഏറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.