പിണറായി കൂട്ടക്കൊല: സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ നാളെ ജയിൽവകുപ്പ് സംസ്കരിക്കും
text_fieldsകണ്ണൂർ: പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ചൊവ്വാഴ്ച ജയിൽവകുപ്പ് അധികൃതർതന്നെ സംസ്കരിക്കും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നെങ്കിലും ബന്ധുക്കളെത്തിയാൽ മൃതദേഹം വിട്ടുനൽകുമെന്നും ജയിലധികൃതർ പറഞ്ഞു.
സൗമ്യയുടെ മരണത്തോടെ കേസ് അവസാനിച്ചുവെന്ന് പൊലീസ് വിശ്വസിക്കുേമ്പാഴും കൊലപാതകത്തിൽ പങ്കുള്ളവർ ഇപ്പോഴും പുറത്തുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ ഉറപ്പുനൽകാത്തതാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാത്തതിന് കാരണം. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഇനി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്നാണ് പൊലീസിെൻറ നിലപാട്. കേസ് തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടത്. പിണറായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സൗമ്യ അറസ്റ്റിലാകുന്നതുവരെയുള്ള നടപടികളിൽ പൊലീസ് തൃപ്തരാണ്. കേസുമായി ബന്ധെപ്പട്ട് മറ്റാരെയും സംശയിക്കേണ്ടിവന്നിട്ടില്ല.
ഒരുഘട്ടത്തിൽ ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. എന്നാൽ, കൊലപാതകങ്ങളിലേക്ക് നയിക്കുന്നതരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നതിനെ തുടർന്ന് ഇവരെ ഒഴിവാക്കുകയായിരുന്നു. മാത്രമല്ല, ജയിലിൽനിന്ന് സൗമ്യയെഴുതിയ ആത്മഹത്യ കുറിപ്പിലും മറ്റാരുടെെയങ്കിലും പേര് സൂചിപ്പിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ, സൗമ്യക്ക് ഒറ്റക്ക് ഇൗ കൃത്യങ്ങൾചെയ്യാൻ കഴിയില്ലെന്നും മറ്റാരോ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം േവണമെന്നും ഇവർ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് സൗമ്യയെ ജയിൽ വളപ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.