പിണറായിയിലെ ദുരൂഹമരണം: സൗമ്യ അറസ്റ്റിൽ
text_fieldsതലശ്ശേരി: പിണറായി പടന്നക്കരയിൽ വീട്ടിലെ നാലംഗങ്ങൾ ദുരൂഹസാഹചര്യത്തിൽ മരിച്ചസംഭവത്തിൽ കുടുംബത്തിലെ അംഗമായ യുവതിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവര്‍ മരിച്ച സംഭവത്തിലാണ് കുഞ്ഞിക്കണ്ണന്-കമല ദമ്പതികളുടെ മകളും കുട്ടികളുടെ മാതാവുമായ സൗമ്യയെ (28) ടൗൺ സി.ഐ. കെ.ഇ പ്രേമചന്ദ്രെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നാലുപേരും മരിച്ച അതേ രോഗലക്ഷണത്തോടെ കഴിഞ്ഞ 17ന് തലശ്ശേരി സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന സൗമ്യയെ ചൊവ്വാഴ്ച രാവിലെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് തലശ്ശേരി റസ്റ്റ് ഹൗസിൽ എത്തിച്ച് എട്ടു മണിക്കൂറോളം ചോദ്യം ചെയ്തു. സൗമ്യ കുറ്റം സമ്മതിച്ചതിനെ തുടർന്ന് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തി.
നാലു മരണങ്ങളില്‍ മൂന്നെണ്ണവും വിഷം അകത്തുചെന്നാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ആറുവർഷം മുമ്പ് മരിച്ച ഒന്നരവയസ്സുകാരി കീർത്തനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാത്തതുകാരണം ശരീരത്തിൽ വിഷാംശം ഉണ്ടോയെന്ന് കണ്ടെത്താനായിരുന്നില്ല. നാട്ടുകാർ ദുരൂഹത സംശയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇവരുടെ വീട് സന്ദർശിച്ചിരുന്നു.
അദ്ദേഹത്തിെൻറ ഇടപെടലിനെ തുടർന്നാണ് മൂന്നു വിദഗ്ധസംഘങ്ങൾ സൗമ്യയെ പരിശോധിച്ചത്. ഏതാനും ദിവസങ്ങളായി സൗമ്യയെ ഡിസ്ചാർജ് ചെയ്യാതെ ആശുപത്രിയില്‍തന്നെ കിടത്തി വിദഗ്ധ പരിശോധന നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തശേഷമാണ് പൊലീസ് സൗമ്യയെ െറസ്റ്റ് ഹൗസിലെത്തിച്ച് ചോദ്യം ചെയ്തത്.
കല്ലട്ടി വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവരാണ് മൂന്നു മാസത്തിനിടെ ഛർദ്ദിച്ച് അവശരായി മരിച്ചത്. നാലുപേരും ഒരേ രീതിയിൽ മരിച്ചതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ അനുമാനിക്കുകയായിരുന്നു.
മരിച്ച െഎശ്വര്യ എന്ന എട്ടുവയസ്സുകാരിയുടെ സംസ്കരിച്ച മൃതദേഹം അന്വേഷണത്തിെൻറ ഭാഗമായി പുറത്തെടുത്തു പരിശോധിച്ചിരുന്നു. പടന്നക്കര വി. കരുണാകരൻ മാസ്റ്റർ റോഡിലെ വീട്ടുവളപ്പിൽ വീടിനോട് ചേർന്നായിരുന്നു െഎശ്വര്യയുടെ മൃതദേഹം സംസ്കരിച്ചിരുന്നത്. െഎശ്വര്യയുടെ മൃതദേഹത്തിെൻറ അവശിഷ്ടങ്ങളാണ് ശേഖരിച്ചത്. സബ്ഡിവിഷനൽ മജിസ്ട്രേറ്റിെൻറ അനുമതിയോടെയാണ് മൂന്നുമാസം മുമ്പു മരിച്ച െഎശ്വര്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ െപാലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പുറത്തെടുത്തത്. മൃതദേഹത്തില്‍നിന്ന് ശേഖരിച്ച ആന്തരികാവയവങ്ങള്‍ കോഴിക്കോട് ഫോറന്‍സിക് ലാബിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ ശരീരത്തിലും വിഷാംശം കലർന്നതായി വ്യക്തമായത്.
ഇതിനിടെ, കുഞ്ഞിക്കണ്ണെൻറയും കമലയുടെയും ആന്തരികാവയവങ്ങൾ വിദഗ്ധപരിശോധനക്ക് അയച്ചിരുന്നു. പരിശോധനാ റിപ്പോർട്ടിൽ അലൂമിനിയം ഫോസ്ഫേഡ് ആണ് മരണകാരണമെന്നായിരുന്നു നിഗമനം. എലിവിഷം പോലുള്ളവയിലാണ് അലൂമിനിയം േഫാസ്ഫേഡ് ഉണ്ടാവുക. കഴിഞ്ഞദിവസമാണ് സംഭവത്തിൽ ധർമടം െപാലീസ് കേസെടുത്തത്.
കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ മുപ്പതിലേറെ പേരെ പൊലീസ് ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്. നിലവിൽ ക്രൈംബ്രാഞ്ചിെൻറ നിരീക്ഷണത്തിൽ തലശ്ശേരി സി.െഎയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.