പിണറായി കൊലപാതകം: സൗമ്യ റിമാൻഡിൽ
text_fieldsതലശ്ശേരി: മാതാപിതാക്കളെ ഭക്ഷണത്തിൽ വിഷംനൽകി കൊലെപ്പടുത്തിയെന്ന കേസിൽ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ വിട്ട പടന്നക്കര വണ്ണത്താൻ വീട്ടിൽ സൗമ്യ (28) ജയിലിലേക്ക്. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ സി.െഎ കെ.ഇ. പ്രേമചന്ദ്രെൻറ നേതൃത്വത്തിലാണ് സൗമ്യയെ തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിൽ ശനിയാഴ്ച ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ സൗമ്യയെ കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന വനിത ജയിലിൽ മേയ് എട്ടുവരെ മജിസ്ട്രേട്ട് ഡൊണാൾഡ് സെക്വിറ റിമാൻഡ് ചെയ്തു.
പിണറായി വണ്ണത്താന് വീട്ടില് കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടി െഎശ്വര്യ (എട്ട്) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില് ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സൗമ്യയെ അന്വേഷണസംഘത്തിെൻറ ആവശ്യപ്രകാരം മജിസ്ട്രേട്ട് നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്നാണ് ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
ശനിയാഴ്ച വൈകീട്ട് നാേലാടെയാണ് വൈദ്യപരിശോധനക്കുശേഷം സൗമ്യയെ കോടതിയിൽ കൊണ്ടുവന്നത്. 10 മിനിറ്റോളം കോടതിവരാന്തയിൽ ഇരുത്തി. 4.10ഒാടെ മജിസ്ട്രേട്ടിെൻറ ചേംബറിൽ ഹാജരാക്കി. അഞ്ചു മിനിറ്റിനകം റിമാൻഡായി. കോടതിനടപടികൾ പൂർത്തിയാക്കി 4.20ഒാടെ കോടതിയിൽനിന്ന് അന്വേഷണസംഘം കണ്ണൂരിലേക്ക് കൊണ്ടുപോയി.
മൂന്നുപേരെയും വിഷംനൽകി കൊലപ്പെടുത്താൻ പരപ്രേരണയുണ്ടോയെന്ന് അറിയുന്നതിെൻറയും തെളിവെടുപ്പിെൻറയും ഭാഗമായാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
വഴിവിട്ടജീവിതത്തിന് തടസ്സമാകുമെന്ന് കണ്ടതോടെയാണ് ആദ്യം മകളെയും പിന്നീട് മാതാവിെനയും പിതാവിനെയും കൊലപ്പെടുത്തിയത്. െഎശ്വര്യയുടെ (എട്ട്) കൊലക്കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്യുന്നതിന് കോടതി അനുമതിനൽകി. അറസ്റ്റിന് അനുമതിതേടിക്കൊണ്ടുള്ള അപേക്ഷ നേരത്തെതന്നെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മജിസ്ട്രേട്ട് അനുമതി നൽകിയത്. തിങ്കളാഴ്ച സൗമ്യയെ മൂന്നാമത്തെ കൊലക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് സി.െഎ കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു.
മൂന്നു മരണങ്ങളും കൊലപാതകങ്ങൾ ആണെന്ന് തെളിഞ്ഞതോടെ ഒന്നരവയസ്സുകാരി കീർത്തനയുടെ മരണവും സംശയത്തിെൻറ നിഴലിലായിരുന്നു. ഇതേതുടർന്ന് സൗമ്യയെയും മുൻ ഭർത്താവ് കിഷോറിനെയും പലവട്ടം ചോദ്യംചെയ്തിട്ടും തെളിവുകളൊന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ കീർത്തനയുടെ മരണം സ്വാഭാവിക മരണമാണെന്ന നിഗമനത്തിൽതന്നെയാണ് അന്വേഷണസംഘം. െഎശ്വര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി സൗമ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
കിഷോറിനെ ചോദ്യംചെയ്ത് വിട്ടു; അന്വേഷണം തുടരും
തലശ്ശേരി: കൊലപാതകക്കേസിൽ അറസ്റ്റിലായ സൗമ്യയുടെ മുൻഭർത്താവ് കൊല്ലം കൊടുങ്ങല്ലൂർ സ്വദേശി കിഷോറിനെ ചോദ്യം ചെയ്തശേഷം അന്വേഷണസംഘം വിട്ടയച്ചു. ഇവരുടെ ഇളയമകൾ കീർത്തന മരിച്ചസംഭവത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതിെൻറയും തന്നെ കൊല്ലാൻ വിഷം നൽകിയെന്ന സൗമ്യയുടെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു കിഷോറിനെ ചോദ്യംചെയ്തത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് തലശ്ശേരിയിൽനിന്ന് പോയ അന്വേഷണസംഘമാണ് കൊടുങ്ങല്ലൂരിൽനിന്ന് കിഷോറിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയോടെ തലശ്ശേരിയിൽ എത്തിച്ച കിഷോറിനെ ശനിയാഴ്ചയും അന്വേഷണസംഘം ചോദ്യം ചെയ്തശേഷമാണ് വിട്ടയച്ചത്.
തെളിവൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് വിട്ടയച്ചത്. കിഷോറിനെക്കുറിച്ച് കൊടുങ്ങല്ലൂരിൽ തുടരന്വേഷണം നടത്താനും തീരുമാനിച്ചു. സൗമ്യയുടെ മൊബൈലിലെ വിവരങ്ങൾ കണ്ടെത്തുന്നതിനായി വിദഗ്ധ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.