റിപ്പോർട്ടിലെ ഉള്ളടക്കം മന്ത്രിസഭയിലും തുറന്നുപറയാതെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ ചില മുതിർന്ന മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ളവരുടെ ലൈംഗികത സംബന്ധിച്ച കടുത്തപരാമർശങ്ങളാണ് സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയോഗത്തിൽ അറിയിച്ചു.
പറയാൻ കൊള്ളാത്ത വാചകങ്ങളായതിനാൽ അത് പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈംഗികസംതൃപ്തിക്കായി പദവി ദുരുപയോഗം ചെയ്തവരുടെ നീണ്ടപട്ടികയും അവരുടെ പ്രവൃത്തികളുടെ വിശദാംശങ്ങളും പട്ടികയിലുണ്ട്. അവരെക്കുറിച്ചുള്ള ആക്ഷേപങ്ങളും ജ. ശിവരാജൻ കമീഷെൻറ കണ്ടെത്തലുകളും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും.
പറയാൻ കൊള്ളാത്തവയായതിനാൽ റിപ്പോർട്ടിലെ പരാമർശങ്ങൾ കൂടുതലായി വായിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ മാത്രം മന്ത്രിസഭയോഗത്തിൽ മുഖ്യമന്ത്രി വായിച്ചു. തുടർന്ന് റിപ്പോർട്ടും അതിന്മേൽ സ്വീകരിക്കുന്ന നടപടികളും യോഗം അംഗീകരിച്ചു.
അന്വേഷണ റിപ്പോർട്ടിെൻറ പ്രസക്തഭാഗങ്ങളും നിയമോപദേശവുമായിരുന്നു മന്ത്രിസഭയുടെ മുന്നിലെത്തിയത്. മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിെൻറ ഉള്ളടക്കം ബുധനാഴ്ച രാവിലെയാണ് മന്ത്രിമാർക്കുപോലും കൈമാറിയത്. കഴിഞ്ഞമാസം 26നാണ് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.