സി.എ.എ നടപ്പാക്കില്ലെന്ന് പിണറായി ആവർത്തിക്കുേമ്പാഴും സംസ്ഥാനത്ത് എടുത്തത് 518 കേസ്
text_fieldsതിരുവനന്തപുരം: തുടർഭരണം ലഭിച്ചാൽ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കില്ലെന്ന് പിണറായി വിജയൻ ആവർത്തിക്കുേമ്പാഴും സമാധാനപരമായി പൗരത്വ ഭേദഗതിവിരുദ്ധ പ്രതിഷേധ പരിപാടികൾ നടത്തിയതിന് എൽ.ഡി.എഫ് സർക്കാർ രജിസ്റ്റർ ചെയ്തത് 518 കേസുകൾ. സാംസ്കാരിക, സാമൂഹിക, മത നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസുകൾ.
പൗരത്വ ഭേദഗതിക്ക് എതിരായ പ്രതിഷേധം സമാധാനപരമായി നടന്ന സംസ്ഥാനങ്ങളിലൊന്ന് കേരളം ആയിരുന്നു. മുസ്ലിം വിഭാഗത്തിലുള്ളവരും ന്യൂനപക്ഷ സംഘടനാ നേതാക്കളും ആണ് കേസിൽപെട്ടവരിൽ ഭൂരിപക്ഷവും. സി.എ.എ നിയമത്തിന് അനുകൂലമായി ബി.ജെ.പി പ്രവർത്തകർ സംഘടിപ്പിച്ച പൊതുപരിപാടികൾ ബഹിഷ്കരിച്ച് വ്യാപാര സ്ഥാപനങ്ങൾ അടച്ചവർെക്കതിരെയും കേസെടുത്തു.
സംഘ്പരിവാർ ശക്തികളുടെ ആവശ്യത്തിന് ആഭ്യന്തരവകുപ്പ് കീഴ്പെെട്ടന്ന വിമർശനം അന്നേ മനുഷ്യാവകാശ സംഘടനകൾ ഉയർത്തി. എസ്.ഡി.പി.െഎയും വെൽെഫയർ പാർട്ടിയും സംയുക്തമായി 2019 ഡിസംബർ 17ന് നടത്തിയ ഹർത്താലിനെ പിന്തുണച്ചതിന് അക്കാദമിക വിദഗ്ധർ, ചലചിത്ര, സാംസ്കാരിക പ്രവർത്തകർ, ന്യൂനപക്ഷ സംഘടനാ നേതാക്കൾ ഉൾപ്പെടെ 68 പേർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
തനിക്കെതിരെ കോഴിക്കോട് കേെസടുെത്തന്ന് സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിലെ പ്രഫ. ജെ. ദേവിക 'മാധ്യമ'ത്തോട് പറഞ്ഞു. ഹർത്താലിന് ഹൈകോടതി വിധിപ്രകാരമുള്ള അനുമതി നേടിയിരുന്നില്ലെന്ന ന്യായമാണ് പൊലീസ് പറഞ്ഞത് എന്നും അവർ സൂചിപ്പിച്ചു. പക്ഷേ, പൊലീസ് അനുമതി നിഷേധിക്കുകയായിരുെന്നന്നാണ് സംഘടനാ നേതാക്കൾ പറയുന്നത്. പലർക്കും കോടതിയിൽ ഹാജരാവാനുള്ള നോട്ടീസ് ലഭിക്കുകയാണ്. വയനാട് മാനന്തവാടിയിൽ 22പേരാണ് അറസ്റ്റ് ഒഴിവാക്കാൻ ജാമ്യം നേടിയത്. ജാമ്യം എടുക്കാൻ കഴിയാതെ പോയ ഏഴുപേരെ മാർച്ചിൽ കാസർകോട്ട് റിമാൻഡ് ചെയ്തു. എന്നാൽ, സി.എ.എ വിരുദ്ധ പ്രതിഷേധത്തിൽ പങ്കാളികളായതിന് ആരുടെ പേരിലും കേെസടുത്തിട്ടില്ലെന്നാണ് 2020 ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രി അവകാശപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.