മനഃസാക്ഷിയുണ്ടെങ്കിൽ പിണറായി പെട്രോളിന് 10 രൂപ കുറക്കണം -കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോളിന് 10 രൂപ കുറക്കണമെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം അനുകൂലിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ പേർ ബി.ജെ.പിയിൽ ചേരും. പി.സി തോമസ് ഉൾപ്പടെയുള്ളവർ ബി.ജെ.പി വിജയ് യാത്രയുടെ ഭാഗമാവുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. ഭരണത്തിന്‍റെ അവസാനനാളുകളിൽ പരമാവധി അഴിമതി നടത്തുകയാണ് എൽ.ഡി.എഫ് സർക്കാറിന്‍റെ ലക്ഷ്യം. യു.ഡി.എഫിന് അഴിമതിയെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്നും പെട്രോൾ-ഡീസൽ വില ഉയർന്നിരുന്നു. പെട്രോളിനും ഡീസലിനും 39 പൈസയാണ് കൂട്ടിയത്.പെട്രോൾ വില 90 കടന്ന് കുതിച്ചതോടെ വലിയ പ്രതിഷേധമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെതിരെ ഉയർന്നത്. മുമ്പ് യു.പി.എ ഭരണകാലത്ത് പെട്രോൾ വില വർധനവിനെതിരെ സമരം നടത്തിയ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്‍റെ നിലപാടിനെതിരെയും വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.