Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗമ്യ നാലുദിവസം...

സൗമ്യ നാലുദിവസം പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
സൗമ്യ നാലുദിവസം പൊലീസ്​ കസ്​റ്റഡിയിൽ
cancel

തലശ്ശേരി: മാതാപിതാക്കളെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്​റ്റിലായ പിണറായി പടന്നക്കര വണ്ണത്താൻവീട്ടിൽ സൗമ്യയെ (28) നാലുദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. ബുധനാഴ്​ച വൈകീട്ട്​ 5.20ഒാടെ തലശ്ശേരി ഫസ്​റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​​ കോടതി ഒന്നിൽ ഹാജരാക്കിയ സൗമ്യയെ ഇൗമാസം 28ന്​ വൈകീട്ടുവരെയാണ്​ മജിസ്​ട്രേറ്റ്​​ ഡൊണാൾഡ്​ സെക്വിറ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടത്​. ​തലശ്ശേരി ടൗൺ സി.​െഎ കെ.ഇ. പ്രേമചന്ദ്ര​ൻ, എസ്​.​െഎ എം. അനിൽകുമാർ, ധർമടം എസ്​.​െഎ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതിയെ കോടതിയിൽ ഹാജരാക്കിയത്​. 

പിതാവ്​ കുഞ്ഞിക്കണ്ണന്‍ (76), മാതാവ്​ കമല (65), മകൾ െഎശ്വര്യ (എട്ട്​) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്​ച രാത്രിയാണ്​ സൗമ്യയെ അന്വേഷണസംഘം അറസ്​റ്റ്​ചെയ്​തത്​. വഴിവിട്ട ജീവിതത്തിന്​ തടസ്സമെന്ന്​ കണ്ടതിനാലാണ്​ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതെന്ന്​ കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിൽ സൗമ്യ സമ്മതിച്ചിരുന്നു. ബുധനാഴ്​ച ഉച്ചവരെയും ജില്ല പൊലീസ്​ ചീഫ്​ ജി. ശിവവിക്രമി​​​െൻറ നേതൃത്വത്തിൽ അന്വേഷണസംഘം സൗമ്യയെ ചോദ്യംചെയ്​തു. ഉച്ചക്ക്​ശേഷം പടന്നക്കരയിലെ വീട്ടിലെത്തിച്ച്​ തെളിവെടുപ്പ്​ നടത്തിയശേഷമാണ്​ കോടതിയിൽ ഹാജരാക്കിയത്​. 

സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവരുമെന്നതറിഞ്ഞ്​ രാവിലെ തന്നെ നാട്ടുകാർ വീടിന്​ സമീപം തടിച്ചുകൂടിയിരുന്നു. മാധ്യമപ്രവർത്തകരുടെ വൻനിരയും  രാവിലെതന്നെ പടന്നക്കരയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ, സൗമ്യയെ തെളിവെടുപ്പിന്​ വീട്ടിൽ കൊണ്ടുവരുന്നില്ലെന്ന വിവരമാണ്​ ഉച്ചയോടെ അന്വേഷണസംഘം നൽകിയത്​. ഇതോടെ  നാട്ടുകാരും മാധ്യമപ്രവർത്തകരും മടങ്ങി. എന്നാൽ, ഉച്ചക്കുശേഷം സൗമ്യയെ  വീട്ടിലെത്തിച്ച്​ തെളിവെടുക്കുകയായിരുന്നു. അതിനിടെ, കൊലപാതകത്തിനുള്ള എലിവിഷം വാങ്ങിനല്‍കിയ ഒാ​േട്ടാറിക്ഷ ഡ്രൈവറായ 60കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ട​ുണ്ട്​. സൗമ്യയുടെ ഇളയമകൾ കീർത്തന ആറുവർഷം മുമ്പ്​ മരിച്ചിരുന്നു. ഇത്​ സ്വാഭാവിക മരണമാണെന്നാണ്​ ഇപ്പോൾ പൊലീസ്​ സ്​ഥിരീകരിക്കുന്നത്​. 

പൊലീസ്​ കസ്​റ്റഡിയിൽ വിടുന്നതിന്​ പ്രശ്​നമുണ്ടോയെന്ന്​ മജിസ്​ട്രേറ്റ്​​;  ഇല്ലെന്ന്​ സൗമ്യ

തലശ്ശേരി: കോടതിയിൽ ഹാജരാക്കിയ സൗമ്യയോട്​ പൊലീസ്​ കസ്​റ്റഡിയിൽ വിടുന്നതിൽ പ്രശ്​നമുണ്ടോയെന്ന മജിസ്​ട്രേറ്റി​​​െൻറ ചോദ്യത്തിന്​ ഇല്ലെന്നായിരുന്നു മറുപടി. പൊലീസ്​ ഉപദ്രവിച്ചിട്ടുണ്ടോയെന്ന്​ ചോദിച്ചപ്പോൾ ഇല്ലെന്ന്​ പറഞ്ഞു. ശാരീരികമായ അസ്വാസ്​ഥ്യം വല്ലതു​മുണ്ടോയെന്ന ചോദ്യത്തിന്​ തലകറക്കം അനുഭവപ്പെടുന്നുണ്ടെന്ന്​ പറഞ്ഞു. വൈദ്യസഹായം ആവശ്യമുണ്ടോയെന്ന ചോദ്യത്തിന്​ വേണ്ടെന്നായിരുന്നു മറുപടി. അഭിഭാഷകനെ ഏർപ്പാടാക്കണോയെന്ന്​ ചോദിച്ചപ്പോൾ വേണ്ടെന്ന്​ സൗമ്യ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssoumyamalayalam newsmurder in pinarayipinarayi murder
News Summary - pinarayi soumya-Kerala news
Next Story