ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരമുണ്ടാക്കി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഒരു വര്‍ഷം കൊണ്ട് എൽ.ഡി.എഫ് സര്‍ക്കാര്‍ ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിെൻറ ആവശ്യങ്ങൾക്കായുള്ള വികസനപ്രവർത്തനങ്ങൾക്കാണ് സർക്കാർ ഉൗന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സര്‍ക്കാറിെൻറ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനപ്രവർത്തനങ്ങൾ അക്കമിട്ട് വിശദീകരിച്ച മുഖ്യമന്ത്രി, കഴിഞ്ഞ യു.ഡി.എഫ് സർക്കാറിനെതിരെ രൂക്ഷമായ വിമർശനവും നടത്തി. യു.ഡി.എഫ് സർക്കാർ കേരളത്തിെൻറ പൊതുവായ തകർച്ചക്ക് കാരണമായ നിലപാടാണെടുത്തത്. ഒരു സർക്കാറിെൻറ പ്രവർത്തനം നിയമങ്ങളെയും ചട്ടങ്ങളെയും നിയതമായ മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയാണ്. എന്നാൽ, അതൊന്നും മാനിക്കാതെ പൊതുസംവിധാനം തകർത്തു.
അധികാരം, അഴിമതി, അനാശാസ്യത എന്നിവ കൂടിക്കലർന്ന ജീർണാവസ്ഥയായിരുന്നു. അനാശാസ്യങ്ങൾ ഒന്നൊന്നായി തുറന്നുകാണിക്കപ്പെട്ടപ്പോഴും അധികാരത്തിൽ വല്ലാത്ത ആർത്തിയോടെ അള്ളിപ്പിടിച്ചിരിക്കുന്നതും കണ്ടു. ആ ദുരവസ്ഥക്ക് അറുതിവരുത്തി തെറ്റായി വ്യാപരിക്കുന്നവർക്ക് രാഷ്ട്രീയ രക്ഷിതാക്കളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ നിലവിലെ സർക്കാറിന് സാധിച്ചു. രാഷ്ട്രീയ സംസ്കാരത്തിെൻറ ശുദ്ധീകരണമാണ് കേരളത്തിൽ നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിേച്ചർത്തു.
പുതിയകാലത്തെ ആഗോള, കുത്തക, വർഗീയ നയങ്ങളെ അതിജീവിക്കുന്ന ബദലാണ് ലക്ഷ്യം. പ്രത്യേക ക്ഷേമപ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. യു.ഡി.എഫ് സർക്കാർ തകർത്ത പരമ്പരാഗത വ്യവസായേമഖലക്ക് പുത്തനുണർവ് നൽകി. 1,900 കോടിയുടെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്തു. മാർച്ച് 31 വരെ 5100 കോടി 48.5 ലക്ഷം പേർക്ക് വീടുകളിൽ ക്ഷേമപെൻഷനെത്തിച്ചു.
നാഷനൽ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ, കൂടങ്കുളം ലൈൻ പദ്ധതികൾ യാഥാർഥ്യമാകുന്നു. സംസ്ഥാനത്തിെൻറ പൊതു ആവശ്യമാണിതെന്ന നിലയിലേക്ക് ജനങ്ങളുടെ ചിന്ത മാറ്റാൻ സാധിെച്ചന്നും അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ വികസനം ലക്ഷ്യമിട്ടുള്ള മിഷനുകൾ ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. അഭിമാനാര്‍ഹമായ പദ്ധതിയാണ് കിഫ്ബി. സർക്കാറിന് വേഗതയില്ലെന്നത് വസ്തുതാപരമല്ല. ആഗ്രഹിക്കുന്നരീതിയിൽ സർക്കാർ ഉയർന്നുവെന്ന് പറയുന്നില്ല. നല്ല മാറ്റമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.