Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 4:43 AM IST Updated On
date_range 27 Aug 2017 4:43 AM ISTസർക്കാർ പദ്ധതികളുടെ പതിവ് കാര്യക്ഷമത കിഫ്ബിക്ക് മതിയാവില്ല –മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: പതിവ് സർക്കാർ രീതിയിലുള്ള പദ്ധതികളുടെ നടത്തിപ്പും കാര്യക്ഷമതയും കിഫ്ബിക്ക് മതിയാവില്ലെന്നും ഇതിനായി പ്രത്യേക ദൗത്യനിർവഹണ സംവിധാനം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യവികസനത്തിലെ സാമ്പത്തികനിക്ഷേപ സാധ്യതകളും വെല്ലുവിളികളെയും സംബന്ധിച്ച് കിഫ്ബി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല രീതികളിലുള്ള സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ കേരളം മുന്നോട്ടുവെക്കുന്ന ജനപക്ഷ ബദലാണ് കിഫ്ബി. സ്വന്തം വിഭവങ്ങളിൽ നിന്നുതന്നെ കിഫ്ബിക്ക് കടം വീട്ടാനാകും. സർക്കാർ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുമായി മുന്നോട്ടുപോകുേമ്പാൾ പിന്തുണക്കുന്നതിന് പകരം തടസ്സപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്.
പണം സമാഹരിച്ച് സൂക്ഷിച്ചശേഷം പദ്ധതി തയാറാക്കുകയല്ല, പകരം പദ്ധതികളുടെ ആവശ്യകതക്കനുസരിച്ച് പണം സമാഹരിക്കുകയാണ് കിഫ്ബിയുടെ രീതി. ബജറ്റിന് പുറത്ത് ഇത്രയധികം തുക സമാഹരിക്കാമെന്ന് പറഞ്ഞപ്പോൾ മലർപ്പൊടിക്കാരെൻറ മധുരസ്വപ്നമായി പറഞ്ഞ് കളിയാക്കുകയും നെറ്റി ചുളിക്കുകയും ചെയ്തവരുണ്ട്. രണ്ട് ബജറ്റിലും കൂടി 51000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി സർക്കാർ ആസൂത്രണം ചെയ്യുന്നത്. കിഫ്ബി പുനരുജ്ജീവിപ്പിച്ചശേഷം 12,600 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നൽകിക്കഴിഞ്ഞു. 2612 കോടിയുടെ പദ്ധതി അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ധനസമാഹരണത്തിെൻറ ഭാഗമായി പെട്രോളിയം സെസില്‍നിന്നുള്ള 611 കോടി കിഫ്ബിക്ക് കൈമാറിയിട്ടുണ്ട്.
മോേട്ടാർ വാഹനനികുതിയുടെ 50 ശതമാനം കിഫ്ബിക്കാണ്. 491.43 കോടി രൂപ ഇൗ ഇനത്തിൽ കൈമാറിയിട്ടുണ്ട്. ഒപ്പം റോഡ് നിര്‍മാണ പദ്ധതികള്‍ക്കും മറ്റും നബാര്‍ഡ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍.ആര്.ഐ ചിട്ടി വഴി കെ.എസ്.എഫ്.ഇയും കിഫ്ബിക്ക് പണം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
25,000 കോടിയുടെ പദ്ധതികള്‍ക്കുകൂടി കിഫ്ബി വഴി അംഗീകാരം –െഎസക്
തിരുവനന്തപുരം: ഇൗ സാമ്പത്തിക വര്‍ഷം 25,000 കോടിയുടെ പദ്ധതികള്‍ക്ക് കൂടി കിഫ്ബി വഴി അംഗീകാരം നൽകുമെന്നും അതോടെ സംസ്ഥാനത്തെ പശ്ചാത്തല സൗകര്യവികസനത്തില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി തോമസ് ഐസക്. വിപണിയില്‍നിന്ന് പണം വായ്പയെടുക്കാനുള്ള നടപടികളിലേക്ക് കിഫ്ബി നീങ്ങുകയാണ്. ബോണ്ട് വഴിയും നബാര്‍ഡ്, കെ എസ്.എഫ്.ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയുമുള്ള ധനസമാഹരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് കിഫ്ബി സംഘടിപ്പിച്ച ശിൽപശാലക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബി, െഎ.ടി മിഷെൻറ കെ-ഫോൺ, തീരദേശ-മലയോര ഹൈവേകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും.
6000 കോടിയുടെ പദ്ധതികൾ നടപടികൾ പൂർത്തീകരിച്ച് നടപടികൾക്ക് തയാറായിക്കഴിഞ്ഞു. ഇനിയുള്ള മാസങ്ങളിൽ കിഫ്ബിയുടെ പ്രവർത്തനം കുടുതൽ വേഗമാർജിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രി തോമസ് ഐസക് അധ്യക്ഷതവഹിച്ചു.
സെബി മുഴുസമയ അംഗം ജി. മഹാലിംഗം, ധന വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, കിഫ്ബി ജോയൻറ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരും സംസാരിച്ചു. വിവിധ സാങ്കേതിക ചര്‍ച്ചകളില്‍ സെബി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആനന്ദ ബറുവ, സാമ്പത്തിക വിദഗ്ധരായ ശ്രീസ് ചാറ്റര്‍ജി, ചേതന്‍ നാഗേന്ദ്ര, സുശീല്‍ ഖന്ന, തമിഴ്നാട് ആസൂത്രണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. കൃഷ്ണന്, സംസ്ഥാന ആസൂത്രണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story