Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​ ഭരണത്തിൽ...

ആർ.എസ്​.എസ്​ ഭരണത്തിൽ തൊഗാഡിയക്കുപോലും രക്ഷയില്ല -പിണറായി

text_fields
bookmark_border
ആർ.എസ്​.എസ്​ ഭരണത്തിൽ തൊഗാഡിയക്കുപോലും രക്ഷയില്ല -പിണറായി
cancel

കായംകുളം: ആർ.എസ്​.എസ്​ നിയന്ത്രണത്തിലുള്ള രാജ്യഭരണത്തിൽ വിശ്വഹിന്ദു പരിഷത്ത്​ നേതാവിനെ കാണാതാകുന്നതിൽ ഏറെ ദുരൂഹതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ആലപ്പുഴ ജില്ല സമ്മേളന ഭാഗമായ പൊതുസമ്മേളനം കായംകുളത്ത്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത്​ അരക്ഷിതാവസ്​ഥ വർധിക്കുകയാണ്​. സ്വന്തം പക്ഷത്തുള്ള തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത അവസ്​ഥക്ക്​ മറ്റൊരു മാനമുണ്ട്​. ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ ശ്രദ്ധ ഇപ്പോൾ എങ്ങോട്ടാണ്​. സംസ്​ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത്​ ഫെഡറലിസ​ത്തെ തകർക്കാനുള്ള നീക്കമാണ്​ ബി.ജെ.പി നടത്തുന്നത്​. സംസ്​ഥാനങ്ങളെ ദുർബലപ്പെടുത്തണമെന്ന ആർ.എസ്​.എസ്​ നയമാണ്​ നടപ്പാക്കുന്നത്​. സംസ്​ഥാനങ്ങ​ളുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്​തിരുന്ന പ്ലാനിങ്​ ​ബോർഡ്​ ഇല്ലാതാക്കിയത്​ ഇതി​​​​െൻറ ഭാഗമാണ്​. പാർലമ​​​െൻററി സംവിധാനങ്ങളും തകർക്കാൻ ശ്രമമുണ്ട്​.

സാമ്രാജ്യത്വത്തിന്​ രാജ്യത്തെ പൂർണമായി അടിയറ​െവച്ചു. സാമ്പത്തിക പരമാധികാരം എടുത്തുകളഞ്ഞ്​ റിസർവ്​ ബാങ്കിനെ നോക്കുകുത്തിയാക്കാൻ ശ്രമിക്കുന്നു. രാജ്യത്തി​​​​െൻറ മൂല്യങ്ങളെ ആകെ തകർക്കുകയാണ്​. മതനിരപേക്ഷത അടക്കമുള്ളവ തകർക്കുകയെന്ന​ ആർ.എസ്​.എസ്​ നയം ബി.ജെ.പി മന്ത്രിമാർ നടപ്പാക്കുന്നു. അപകടകാരികളായ ബി.ജെ.പിയെ താഴെയിറക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും വിശാലസഖ്യം വേണം​.

നവ ഉദാരീ​കരണ നയങ്ങളിലൂടെ രാജ്യത്തെ ബി.ജെ.പിക്ക്​ കൈമാറിയ കോൺഗ്രസുമായി ഇൗ വിഷയത്തിൽ എങ്ങനെ സഹകരിക്കാൻ കഴിയും. നവ ഉദാരീ​കരണ നയക്കാരുമായി ഒരു സഖ്യവുമില്ല. എന്നാൽ, വിശാല മതേതരചേരി രൂ​പപ്പെടുത്തിയാൽ അതിൽ ഉൾപ്പെടുത്തുന്നത്​ പരിഗണിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി. സ​ുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജി ചെറിയാൻ, സംസ്​ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്​. സുജാത, സി.ബി. ചന്ദ്രബാബു, സി.കെ. സദാശിവൻ, പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspraveen togadiamalayalam newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi on togadia missing
Next Story