എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളുടെ ആവശ്യങ്ങൾ നീതിപൂർവം നിർവഹിക്കുന്നവരല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നീതിപൂർവം നിർവഹിക്കുന്നവരല്ല എല്ലാ സർക്കാർ ഉദ്യോഗസ്ഥരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘എന്റെ ഭൂമി’ പോർട്ടൽ സമഗ്ര ഭൂ വിവര ഡിജിറ്റൽ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ട് തീരുമാനമെടുക്കലാണ് ശിപായി മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവരുടെ ചുമതല. എന്നാൽ നാടിന്റെ അനുഭവമെടുത്താൽ പലപ്പോഴും പലതരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാം ഉദ്ദേശിക്കുന്ന രീതിയിൽ നടക്കുമെന്ന് ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് സർക്കാർ സംവിധാനത്തിലെ വിവിധ വകുപ്പുകൾ. ഇത് കേവലം വകുപ്പുകൾ മാത്രമല്ല. നാടിന്റെ വിവിധ മേഖലയുമായും ജനങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ട് തീരുമാനമെടുക്കുന്നതിനാണ് ചുമതലകൾ. എന്നാൽ നാടിന്റെ അനുഭവമെടുത്താൽ പലപ്പോഴും പലതരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകാറുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.