'പൊലീസിൽ ചുരുക്കം ചിലർക്ക് തെറ്റായ സമീപനം, വഴിതെറ്റിയവരെ തിരിച്ചു കൊണ്ടുവരണം' - മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: പൊലീസിൽ ചുരുക്കം ചിലർക്ക് മാത്രമാണ് തെറ്റായ സമീപനമുള്ളതെന്ന് മുഖ്യമന്ത്രി പിണയറായി വിജയൻ. എന്നാൽ, അതിെൻറ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനേയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'പോരായ്മകളും പ്രശ്നങ്ങളുമുണ്ട്. അവരെ കുറ്റവിമുക്തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും' അദ്ദേഹം വ്യക്തമാക്കി.
സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾക്ക് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അതേസമയം, യു.എ.പി.എ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ എന്ന ചോദ്യവും സമ്മേളന വേദിയിൽ സിപിഎം പ്രതിനിധികൾ ചോദിച്ചു. യുവജന രംഗത്തും എസ്.എഫ്.ഐയിലും ഉള്ളവർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കണം. വഴിതെറ്റിയവരെ തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കണം. അകാരണമായി ആരെയും ജയിലടയ്ക്കണമെന്നില്ല. - എന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലനും ത്വാഹയും പ്രതികൾ തന്നെയാണെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണ് സി.പി.എം. ദേശീയ തലത്തിലെ പാർട്ടിയുടെ യു.എ.പി.എക്കെതിരായ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ലെന്നും സി.പി.എം പ്രതിനിധികളിൽ നിന്ന് ചോദ്യമുണ്ടായി.
ന്യായമായ കാര്യങ്ങൾക്ക് പോലും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും ഒട്ടുമിക്ക പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സമ്മേളന പ്രതിനിധികൾ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.