Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീൽ നല്ല ഇടത്​...

ജലീൽ നല്ല ഇടത്​ സഹയാത്രികൻ; അണുവിട സംശയമില്ല -മുഖ്യമന്ത്രി

text_fields
bookmark_border
kt jaleel-Pinarayi Vijayan
cancel

തിരുവനന്തപുരം: കെ.ടി. ജലീലിനെ സി.പി.എം തള്ളിയെന്ന തരത്തിലെ പ്രചാരണം വ്യാഖ്യാനം മാത്രമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സി.പി.എമ്മി​െൻറയും എൽ.ഡി.എഫി​െൻറയും നല്ല സഹയാത്രികനാണ്​. ഇനിയും അത്​ തുടരും. അക്കാര്യത്തിൽ അണുവിട സംശയമില്ല. സഹകരണമേഖലയിൽ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ പരിശോധിച്ച്​ നടപടിയെടുക്കാൻ ഇവിടെ സഹകരണ വകുപ്പ​ുണ്ട്​.

അതിനായി ഇ.ഡി വരേണ്ട കാര്യമില്ല. ഇക്കാര്യമാണ്​ താൻ വ്യക്തമാക്കിയത്​. അതിനെ തുടർന്ന്​ വ്യാഖ്യാന തൽപരർക്ക്​ അവസരം കിട്ടി. അതി​െൻറ ഭാഗമായാണ്​ ജലീലിനെ തള്ളിയെന്ന പ്രചാരണം. ഇ.ഡി വരാൻ ഉദ്ദേശിച്ചിട്ടില്ലെന്ന്​ ജലീൽ പറഞ്ഞിട്ടുണ്ട്​. ചന്ദ്രികയിലെ പ്രശ്​നമാണ്​ ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. സി.പി.എമ്മിന്​ പാർട്ടിയുടേതായ നിലപാടുണ്ട്​. അതി​െൻറ ഭാഗമായി കാര്യങ്ങൾ നടത്തി​ േപാകുന്നുണ്ട്​. അതി​െൻറ ഭാഗമായി ജലീലും കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്​.

പി.കെ. കുഞ്ഞാലിക്കുട്ടിയോട്​ ജലീൽ വ്യക്തിവിരോധം തീർക്കുന്നുവെന്ന രീതിയിൽ ആരും കണ്ടിട്ടില്ല. സി.പി.എം-ലീഗ്​ ബന്ധം എന്താണെന്ന്​ എല്ലാവർക്കും അറിയാവുന്നതാണെന്നും ഇതുസംബന്ധിച്ച വിമർശനങ്ങൾക്ക്​ മുഖ്യമന്ത്രി മറുപടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelPinarayi Vijayan
Next Story