ദേശീയപാത 66ന്‍റെ വികസനത്തിനാവശ്യമായ 91.77 ശതമാനം ഭൂമിയും ഏറ്റെടുത്തു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദേശീയപാത 66ന്‍റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടറും (91.77 ശതമാനം) ഏറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. ഇതുവരെ 5311 കോടി രൂപ സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകി.
2011-16 കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന പദ്ധതി യാഥാർഥ്യമായത് വികസനത്തിന് അത് അനിവാര്യമാണെന്ന ഇടത് സർക്കാറിെൻറ ഉറച്ച ബോധ്യവും നടപ്പാക്കണമെന്ന നിശ്ചയദാർഢ്യവും കാരണമാണ്. സ്ഥലം വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ തുകയുടെ 25 ശതമാനം വഹിക്കാൻ സർക്കാർ തീരുമാനിക്കുകയും അർഹരായ എല്ലാവർക്കും അത് ലഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു.
തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടു. ജനങ്ങൾ സർക്കാറിനൊപ്പം നിൽക്കുകയും ചെയ്തു. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ജനകീയ വികസനത്തിെൻറ ബദൽ മാതൃകയായി ദേശീയപാത 66 െൻറ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തും.
പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിെൻറ സർവോന്മുഖമായ വികസനത്തിന് കൂടുതൽ ഊർജം പകരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.