''യു.ഡി.എഫ് ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോർത്തു, എൽ.ഡി.എഫ് ചരിത്ര വിജയം നേടും''
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യു.ഡി.എഫിെൻറ നെടുംകോട്ടകള്‍ തകരുന്നതും ബി.ജെ.പിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം.
എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ജനവികാരമാണ് നാട്ടിലുള്ളത്. സര്‍ക്കാറിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്പിക്കുന്നില്ല. സ്വന്തം ജീവിതത്തില്‍ ഈ സര്‍ക്കാറിെൻറ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ സ്വാധീനിക്കാന്‍ അപവാദ പ്രചാരണങ്ങള്‍ക്ക് കഴിയില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാനതലം വരെ നടന്ന വികസന മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വോട്ട് തേടുന്നത്. യു.ഡി.എഫിന് മുദ്രാവാക്യം ഇല്ലാതായിരിക്കുന്നു. സര്‍ക്കാറിനെതിരെ അപവാദക്കഥകളുടെ പ്രളയം സൃഷ്ടിച്ച് 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന് പറഞ്ഞവര്‍ അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുന്നു. ഒാരോ തെരഞ്ഞെടുപ്പിലും കേരളം പിടിക്കുമെന്ന് അവകാശപ്പെടാറുള്ള ബി.ജെ.പിക്ക് ഇന്ന് അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള കെല്പില്ല.
സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിനെ സഹായിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും പുറത്തുവന്നിരിക്കുന്നു. കോ-ലീ-ബി സഖ്യത്തെ ചെറുത്തുപരാജയപ്പെടുത്തിയതാണ് കേരളത്തിെൻറ മതനിരപേക്ഷ പാരമ്പര്യം. അതാണ് ഇത്തവണയും ആവര്‍ത്തിക്കാന്‍ പോകുന്നത്. ഒരേസമയം ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോര്‍ക്കുകയാണ് യു.ഡി.എഫ്.
ഇടതു ജനാധിപത്യമുന്നണി ഉയര്‍ത്തുന്ന ബദല്‍ നയങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ നാലു മാസത്തിനകം അഞ്ച് സി.പി.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ആ ക്രൂര കൊലപാതകങ്ങള്‍ സൃഷ്ടിച്ച വേദനയും പ്രതിഷേധവും ജനമനസ്സുകളിലുണ്ട്. അതും യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിന് ആഘാതമാകും. എൽ.ഡി.എഫ് സര്‍ക്കാറിെൻറ കൂടുതല്‍ തിളക്കത്തോടെയുള്ള തുടര്‍ച്ചക്ക് അടിത്തറയായി ഈ തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.