Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പി.എസ്‌.സി ഒഴിവുകള്‍...

'പി.എസ്‌.സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന നിയമനാധികാരികള്‍ക്ക് എതിരെ കര്‍ശന നടപടി'

text_fields
bookmark_border
Pinarayi vijayan
cancel

തിരുവനന്തപുരം: സർക്കാർ വകുപ്പിലെയും പൊതുമേഖല സ്​ഥാപനങ്ങളി​െലയും ഒഴിവുകൾ ഒരാഴ്​ചക്കകം പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യാൻ മന്ത്രിസഭ നിർദേശം. വീഴ്​ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ആവശ്യമുള്ളിടത്ത്​ അധിക തസ്​തിക സൃഷ്​ടിക്കും. ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​ ഏകോപിപ്പിക്കാൻ ചീഫ്​ സെക്രട്ടറിക്കും നിർദേശം നൽകി. പിൻവാതിൽ നിയമനങ്ങളുടെയും സ്​ഥിരപ്പെടുത്തലി​െൻറയും പേരിൽ സർക്കാറിനെതിരെ സമരം നടന്നുവരവെയാണ്​​ തീരുമാനം.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്​ ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപവത്​കരിക്കും. സീനിയോറിറ്റി തര്‍ക്കം കോടതിയിൽ നിലനില്‍ക്കുകയും കോടതി ​െറഗുലര്‍ പ്രമോഷന്‍ സ്​​േ​റ്റ ചെയ്ത്​ ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രമോഷന്‍ നടത്തി തുടർന്ന്​ വരുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്‍ക്ക് നിര്‍ദേശം നല്‍കും.

അര്‍ഹതയുള്ളവര്‍ ഇല്ലാത്തതിനാല്‍ പ്രമോഷന്‍ നടക്കാത്ത സാഹചര്യത്തിൽ പ്രമോഷന്‍ തസ്തികകള്‍ പി.എസ്.സി ലിസ്​റ്റ്​ നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമാകുന്ന മുറയ്ക്ക് ഡീ-കേഡര്‍ നടപടി ഭേദഗതി ചെയ്യും. ഈ നടപടികള്‍ പത്തുദിവസത്തിനകം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്തി.

ഈ സര്‍ക്കാറി​െൻറ കാലയളവില്‍ പി.എസ്.സി മുഖേന 1,55,000 നിയമനം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഒഴിവുകളുടെ അഞ്ചിരട്ടിയാണ്​ റാങ്ക് ലിസ്​റ്റില്‍ ഉള്‍പ്പെടുത്തുന്നത്. 80 ശതമാനത്തോളം പേർക്കും നിയമന സാധ്യത കുറവാണ്. നിയമനം ലഭിക്കാന്‍ പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ്. ഇത് കണക്കിലെടുത്താണ് നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story