കോവിഡ് കാലത്ത് ഗുരുവിന്‍റെ ശുചിത്വ വിപ്ലവം വഴികാട്ടിയാകുന്നുവെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് - 19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിന്‍റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരു ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. കോവിഡിനു എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്‍റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്‍റെ ഈ മാതൃകാ വിപ്ലവമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യർ മതത്തിന്‍റെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്. ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും ഗുരുദർശനങ്ങൾ പ്രചോദനം നൽകുന്നു. മലയാളിയുടെ മനസിൽ സമത്വചിന്തക്ക് അടിത്തറ പാകിയ ശ്രീനാരായണ ദർശനങ്ങൾ ഇവിടെ കൂടുതൽ പ്രസക്തമാവുകയാണ്. അവ കെടാതെ സൂക്ഷിക്കുമെന്ന് ഈ ചതയദിനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ എടുക്കാമെന്ന് പിണറായി വിജയൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.