തിരുകേശം ബോഡി വേസ്റ്റ് തന്നെ: നിലപാടിൽ മാറ്റമില്ല - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താ സംശയം? പറഞ്ഞത് പറഞ്ഞതു തന്നെയാണ്. നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.
'ഖുർആനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് താങ്കൾ ഇപ്പോൾ നിലപാട് സ്വീകരിക്കുന്നു. പക്ഷേ തിരുകേശ സമർപ്പണസമയത്ത് അങ്ങ് അഭിപ്രായപ്പെട്ടത് അത് ബോഡി വേസ്റ്റാണ് കത്തിച്ചാൽ ചാമ്പലാകും എന്നാണ്. അക്കാര്യത്തിൽ അങ്ങ് സ്വീകരിച്ച നിലപാട് ശരിയായിരുന്നോ, അതേ നിലപാട് തന്നെയാണോ ഇപ്പോഴും' എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഖുര്‍ആനെ കള്ളക്കടത്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് പറഞ്ഞത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ്. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഉണ്ടായി. അന്വേഷണം തിരിച്ചുവിടാന്‍ നോക്കുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.