
സംസ്ഥാനത്ത് 2100 കോടിയുടെ ഖരമാലിന്യ നിർമാർജന പദ്ധതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെൻറ് പദ്ധതി നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ നല്‍കിയതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ലോകബാങ്കില്‍നിന്നുള്ള വായ്പയാണ് വേസ്റ്റ് മാനേജ്മെൻറ് പദ്ധതിയിലൂടെ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. 2100 കോടിയിൽ ലോകബാങ്കിെൻറ വിഹിതം 1470 കോടി രൂപയും സംസ്ഥാന സര്‍ക്കാറിെൻറ വിഹിതം 630 കോടി രൂപയുമാണ്.
പ്രത്യേക പദ്ധതിക്കായി നല്കുന്ന വായ്പയായതിനാല്‍ പൊതുവായ നിബന്ധനകളൊന്നും ലോകബാങ്ക് വെച്ചിട്ടില്ല. 93 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 183 ഗ്രാമപഞ്ചായത്തുകള്‍ക്കും പ്രോജക്ടിെൻറ ഗുണം ലഭിക്കും. പ്രോജക്ടിെൻറ ഭാഗമായി പ്രാരംഭപഠനം നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സര്‍ക്കാറിനെ സഹായിക്കാന്‍ കണ്‍സള്‍ട്ടൻറുകൾ ഉണ്ടാകും. ആഗോള ടെൻഡറിലൂടെ കണ്‍സള്‍ട്ടൻറുകളെ തെരഞ്ഞെടുക്കും. പദ്ധതി കാലാവധി ആറുവര്‍ഷമാണ്.
പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനവുമുണ്ടാകും. ഖരമാലിന്യ ശേഖരണവും സംസ്കരണവും ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളാണ് നിര്‍വഹിക്കുന്നത്. 3500 ഹരിതകര്‍മസേന യൂനിറ്റുകളും 888 ശേഖരണ കേന്ദ്രങ്ങളും 151 റിസോഴ്സ് റിക്കവറി സൗകര്യങ്ങളും കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നിലവില്‍ വന്നിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും ഖരമാലിന്യ ശേഖരണത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ജൈവ മാലിന്യം വീടുകളിലും സ്രോതസ്സുകളിലും സംസ്കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇന്നില്ല. മാലിന്യസംസ്കരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി ലാൻറ് ഫില്ലും വേണ്ടതുണ്ട്. വേസ്റ്റ് ട്രേഡിങ് സെൻററുകള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉണ്ടാകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.