വനിതാ കമ്മീഷനെതിരെ ഷാനിമോൾ; കുശുമ്പാണോ എന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് ആരോപിച്ച് പ ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമക്കേസുകളില്‍ നാമ മാത്ര വർധനയുണ്ടായത് ബോധവത്കരണ പ്രവർത്തനം മൂലമാണെന്നും കാര്യക്ഷമമായ അന്വേഷണവും നടപടിയും ഉണ്ടാകുന്നുണ്ടെ ന്നും ഷാനിമോൾ ഉസ്മാെൻറ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി .
വാളയാര്‍ കേസില്‍വിധിക്കെതിരെ അഞ്ച് അപ്പീൽ നല്‍കിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷ ണം ഉള്‍പ്പെടെ കോടതിയില്‍ എന്ത് ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ പിന്തുണക്കും. സ്ത്രീസുരക്ഷക്കായി കേരളം ഒന്നും ച െയ്യുന്നില്ലെന്ന് പറയുന്നത് അതൊക്കെ മനസ്സിലായിട്ടും ഇല്ലെന്ന് നടിക്കുന്നതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീസുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി സർക്കാറിന് കീഴിൽ സാക്ഷരകേരളം സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ഒന്നാമതെത്തിയെന്ന് ഷാനിമോൾ ആരോപിച്ചു. ഉഴമലയ്ക്കലില്‍ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തന്നെ ഇപ്പോൾ നെടുമങ്ങാട് വീണ്ടും പിഞ്ചുകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായത് സുപ്രീംകോടതി വിധി സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ്. വാളയാർ വിഷയത്തില്‍ മന്ത്രിമാരും വനിത നേതാക്കളുമടക്കം പ്രതികരിക്കുന്നില്ല. നീതികേടിനെ നിശ്ശബ്ദതകൊണ്ട് നേരിടുന്നത് നാണംകെട്ട പണിയാണെന്നും അവർ കുറ്റപ്പെടുത്തി.
നാലുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ സംസ്ഥാനത്തെ അപരിഷ്‌കൃത കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വനിത കമീഷൻ പ്രവർത്തിക്കുന്നില്ലെന്ന് ഷാനിമോൾ; കുശുെമ്പന്ന് പിണറായി
തിരുവനന്തപുരം: വനിത കമീഷന്‍ പ്രവര്‍ത്തനരഹിതമാണെന്ന് ഷാനിമോള്‍ ഉസ്മാൻ. കമീഷനെതിരെ ആരോപണം ഉന്നയിക്കുന്നത് കുശുമ്പ് കൊണ്ടാണെന്ന് മുഖ്യമന്ത്രി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുന്നതിനിടെയാണ് വനിത കമീഷൻ പ്രവർത്തനരഹിതമാണെന്ന് ഷാനിമോൾ കുറ്റപ്പെടുത്തിയത്.
കമീഷനെ സമീപിക്കുന്ന സ്ത്രീകൾക്ക് നീതി കിട്ടുന്നില്ലെന്ന് പറഞ്ഞ അവർ, കമീഷൻ ചെയർപേഴ്സൻ പാർട്ടി പരിപാടികളിലാണെന്നും കുറ്റപ്പെടുത്തി. നല്ല നിലയിലാണ് കമീഷൻ പ്രവർത്തിക്കുന്നതെന്നും പ്രവർത്തനത്തിൽ അപാകതയിെല്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുശുമ്പ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ക്രമപ്രശ്നമായി ഉന്നയിച്ചുവെങ്കിലും അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.