യോഗയെ മതപരമായോ ആത്മീയമായോ കാണേണ്ട- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യോഗയെ ആരോഗ്യപരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആത്മീയതയുമായോ ഏതെങ്കിലുമൊരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല ആധുനിക യോഗ. അതിനെ ആത്മീയമായോ മതപരമായോ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് അതിെൻറ സദ്ഫലം ലഭ്യമല്ലാതെ വരും. മതത്തിെൻറ കള്ളിയിലൊതുക്കിയാല്‍ മഹാഭൂരിപക്ഷത്തിന് യോഗയും അതുകൊണ്ടുണ്ടാകുന്ന ആശ്വാസവും നിഷേധിക്കപ്പെട്ടുപോകും. അത് സംഭവിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗാദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
യോഗാഭ്യാസം ശാസ്ത്രീയമായ ശാരീരിക വ്യായാമ മുറയാണ്. അതഭ്യസിക്കുന്നത് മനസിന് കൂടി വ്യായാമം നല്കുന്നു. യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക ഊര്‍ജം ലഭിക്കാനും കഴിയും. അങ്ങനെ സമൂഹത്തിനാകെ ആരോഗ്യവും ശാന്തിയും ഉറപ്പുവരുത്താന്‍ യോഗ ഉപകരിക്കും. യോഗ നിത്യജീവിതത്തിെൻറ ഭാഗമാക്കണം. അത് പൊതുവില്‍ സമൂഹത്തിെൻറ ആരോഗ്യം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പത്മവിഭൂഷണ്‍ ഡോ. പി.കെ. വാര്യരെ സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.