ജനങ്ങളോട് ഇടപെടുമ്പോൾ പൊലീസ് പ്രതിജ്ഞാവാചകം ഓർക്കണം –മുഖ്യമന്ത്രി
text_fieldsഔദ്യോഗിക പദവിയുടെ പേരിൽ പ്രതികാരബുദ്ധിയരുതെന്ന് ഡി.ജി.പിെയ ഇരുത്തിയും നിർദേശം
തൃശൂർ: ജനങ്ങളുമായി ഇടപഴകുമ്പോൾ പൊലീസ് പ്രതിജ്ഞാവാചകങ്ങൾ ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിൽ ഒരു തരത്തിലുമുള്ള സ്വജനപക്ഷപാതിത്വവും പക്ഷപാതിത്വവും പാടില്ലെന്നും നിയമങ്ങൾക്കും ചട്ടങ്ങൾക്കും ആരും അതീതരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമവർമപുരം പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിജ്ഞാവാചകത്തിലെന്നപോലെ പൊതുജനവുമായി ഇടപെടുമ്പോൾ സേനാംഗങ്ങൾ കൂടുതൽ കരുതലും ജാഗ്രതയും പുലർത്തണം.
പരിശീലനത്തില്‍ പഠിച്ച കാര്യങ്ങള്‍ നല്ലരീതിയില്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണം. ഒന്നുപാളിയാല്‍ ഭാവിജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുക. സേനയിലെ ഒരംഗം ചെയ്യുന്ന നിയമവ്യതിയാനം സംസ്ഥാന പൊലീസ് സേനയുടെ അന്തസ്സിെനയാണ് ബാധിക്കുന്നതെന്ന ബോധം ഉൾക്കൊണ്ടുവേണം പ്രവർത്തിക്കാൻ. ഒരു ഘട്ടത്തിൽപോലും ഔദ്യോഗിക പദവിയുടെ പേരിൽ സേനാംഗങ്ങൾ പ്രതികാരബുദ്ധിയുള്ളവരാകരുതെന്ന് ഡി.ജി.പി ടി.പി. സെൻകുമാർ പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങൾക്കുള്ള ട്രോഫികളും മുഖ്യമന്ത്രി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.