കലാകാരന്മാരെ നിശബ്ദരാക്കാൻ ആരെയും അനുവദിക്കില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കലാകാരന്മാരെ നിശബ്ദരാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര രംഗത്തും വർഗീയ രാഷ്ട്രീയം നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ഇത് വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
ഫാൽകെ അവാർഡ് അടക്കം നേടിയ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വർഗീയ ശക്തികളുടെ വക്താക്കൾ തങ്ങളുടെ സംസ്കാര രാഹിത്യമാണ് കാണിക്കുന്നത്. നിർഭയമായ അഭിപ്രായം പറയുന്നവർ ഒഴിവായി കിട്ടിയാലേ തങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ടു പോകാനാവൂ എന്ന ഭീരത്വമാണ് ഇവർ കാണിക്കുന്നത്.
ഇത്തരക്കാരുടെ ഭീകരതക്കും ഭീരുത്വത്തിലും കേരളം കീഴടങ്ങുന്ന പ്രശ്നമില്ല. കലാകാരന്മാരെ കേരളവും ജനതയും സർക്കാറും സംരക്ഷിക്കുമെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.