അമൃത സ്ഥാപനത്തിൻെറ പരിപാടിയില്‍ അമൃതാനന്ദമയിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
text_fieldsകൊച്ചി: അമൃതാനന്ദമയി ആശ്രമത്തിന്‍െറ കീഴിലുള്ള അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ അമൃതാനന്ദമയിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ആള്‍ദൈവമെന്ന് അവകാശപ്പെടുന്നത് മാര്‍ക്കറ്റിങ്ങിന്‍െറ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അര്‍ബുദ രോഗികള്‍ക്കുള്ള അതിസൂക്ഷ്മ റേഡിയേഷന്‍ തെറപ്പി സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവിധ തരത്തിലുള്ള സാധനയിലൂടെ മനുഷ്യന് കഴിവുകള്‍ ആര്‍ജിക്കാന്‍ സാധിക്കും. സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ഉദാഹരണം. എല്ലാക്കാലത്തും ലോകത്തെല്ലായിടത്തും ഇത് സംഭവിച്ചിട്ടുണ്ട്. അമൃതാനന്ദമയിയും ലോകം ശ്രദ്ധിക്കപ്പെടുന്ന കഴിവുനേടി. അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് താന്‍ ഇപ്പോള്‍ പോകുന്നില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. അമൃത ആശുപത്രിയിലെ ചികിത്സക്ക് ഫീസ് ഈടാക്കുന്നതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പുട്ടപര്‍ത്തിയിലെ സത്യസായി ബാബ ആശുപത്രിയുമായി താരതമ്യം ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സത്യസായി ബാബയുടെ ആശുപത്രിയില്‍ ചികിത്സ സൗജന്യമാണ്.
അമൃതയില്‍ ചിലര്‍ക്ക് സൗജന്യമായി ചികിത്സ ലഭിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് ഫീസ് നല്‍കണം. അപ്പോള്‍ രണ്ടുതരം രീതികളുണ്ടെന്ന് മനസ്സിലാക്കണം. സര്‍ക്കാര്‍ ചികിത്സ പദ്ധതികള്‍ നടപ്പാക്കുന്നതിനാല്‍ ആശുപത്രികള്‍ ഈടാക്കുന്ന ചാര്‍ജ് എത്രയാണെന്ന് മുഖ്യമന്ത്രിയായതിനുശേഷം അറിയാം. സ്വകാര്യ ആശുപത്രികള്‍ ഒരേ ചികിത്സക്ക് ഈടാക്കുന്ന തുകക്ക് വ്യത്യാസങ്ങളുണ്ട്. അതിന്‍െറ വിശദീകരണങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ളെന്നും ചിലരോട് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അമൃതാനന്ദമയിയെ ആള്‍ദൈവമാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ തെറ്റായ ശ്രമം നടത്തുന്നതായി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. പ്രഫ. കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ സൗമിനി ജയിന്‍, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.