കിഫ്ബി കടമെടുപ്പിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കിഫ്ബി കടമെടുപ്പിൽ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്‍ക്കാറിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്‍ക്കാറിന്റെ വായ്പയായി കണക്കാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അത്തരം ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്കു വേണ്ടി എടുക്കുന്ന വായ്പകള്‍ കേന്ദ്ര സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. അവിടെ അങ്ങനെയാകാം, എന്നാല്‍ ഇവിടെ വരുമ്പോള്‍ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത് -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത് പക്ഷപാതപരമായ നിലപാടാണ്. നമ്മുടെ സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അതിക്രൂരമായ അവഗണനയുടെ ഭാഗം കൂടിയാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അതേസമയം, സംസ്ഥാനത്തെ വിലക്കയറ്റം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത സംസ്ഥാന സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ് ആരോപിച്ചു. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.