പൗരത്വബിൽ കടന്നാക്രമണം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനുനേരെ കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യക്കാരായ എല്ലാവര്ക്കും മതത്തിെൻറയോ ജാതിയുടെയോ ഭാഷയുടെയോ സംസ്കാരത്തിെൻറയോ ലിംഗത്തിെൻറയോ തൊഴിലിെൻറയോ ഭേദവിചാരങ്ങളില്ലാതെ ഇന്ത്യന്‍ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇല്ലാതാവുക.
പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനാണ് ശ്രമം. ചിലര്‍ക്കുമാത്രം അവകാശങ്ങള്‍ നിഷേധിക്കുന്നത് സാമാന്യനീതിയുടെ നിഷേധമാണ്.
സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാന രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘ്പരിവാര്‍ താല്പര്യമാണ് ഭേദഗതിബില്ലിന് അടിസ്ഥാനം. ഇന്ത്യ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. അങ്ങനെയല്ല എന്നുവരുത്തുന്നത് നാടിനെ പിന്നോട്ടടിക്കാനേ ഉപകരിക്കൂവെന്ന് വാർത്തക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.