വിയോജിക്കുന്നവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രശസ്ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ െന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര ്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്‍റെ യശസ്സ് സാര്‍വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള ്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേ ണ്ടതുണ്ട്, പ്രതിഷേധിക്കേണ്ടതുണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാടത്തം –ഉമ്മന്‍ ചാണ്ടി
തിരു വനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയ ബി.ജെ.പിയുടെ നടപടിയെ എ.െഎ.സി .സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ശക്തമായി അപലപിച്ചു. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ചലച്ചിത്ര സംവിധായകനായ അടൂരിനെപ്പോലെയുള്ള ഒരാളോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞ ബി.ജെ.പിയുടെ കാടത്തം വിലപ്പോകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അപലപനീയം –മുല്ലപ്പള്ളി
തിരുവനന്തപുരം: മുസ്ലിംകളെയും ദലിതരെയും കൂട്ടംചേര്‍ന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്യുന്നതിൽ പ്രതികരിച്ച സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി ഭീഷണി അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. സാംസ്കാരിക നായകര്‍ക്കെതിരായ പ്രസ്താവന പിന്‍വലിച്ച് ബി.ജെ.പി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പ്രസ്താവിച്ചു.
കേസെടുക്കണം –കെ.പി.എ. മജീദ്
കോഴിക്കോട്: അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി ഗൗരവകരമാണെന്നും ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെതിരെ വധഭീഷണിക്ക് കേസെടുത്ത് നിയമത്തിെൻറ മുന്നിലെത്തിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
െഎക്യദാർഢ്യവുമായി പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: അടൂർ ഗോപാകൃഷ്ണനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് പിന്തുണ അറിയിച്ചത്. ജയ് ശ്രീറാം വിളികളോടെ ആൾക്കൂട്ട ആക്രമണം നടത്തുന്നവർ യഥാർത്ഥത്തിൽ ശ്രീരാമനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ബുദ്ധിജീവികളെയും എഴുത്തുകാരെയും തെരെഞ്ഞുപിടിച്ചു അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ ഒറ്റപെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലോട് രവി, ശബരീനാഥ് എം.എൽ.എ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ റഷീദ്, ഡി.സി.സി സെക്രട്ടറി അഡ്വ. പ്രാണകുമാർ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം അടൂരിനെ സന്ദർശിച്ചു.
പ്രതിരോധമുയർത്തണം –ഡി.വൈ.എഫ്.െഎ
തിരുവനന്തപുരം: ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയ ബി.ജെ.പിയുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു.
അടൂരിനെതിരായ ബി.ജെ.പി നേതാവിെൻറ വാക്കുകൾ സാംസ്കാരിക കേരളത്തിന് അപമാനമാണ്. അടൂരിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നെന്നും ഡി.വൈ.എഫ്.െഎ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.