Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുരളീധരന്‍റെ...

മുരളീധരന്‍റെ നിലവാരത്തിൽ പ്രതികരിക്കാൻ പോയാൽ അന്തരീക്ഷം ​വല്ലാത്ത അവസ്​ഥയിലാകും -മുഖ്യമന്ത്രി

text_fields
bookmark_border
മുരളീധരന്‍റെ നിലവാരത്തിൽ പ്രതികരിക്കാൻ പോയാൽ അന്തരീക്ഷം ​വല്ലാത്ത അവസ്​ഥയിലാകും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മെഗാ വാക്​സിനേഷൻ കേന്ദ്രങ്ങൾ രോഗ വ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്ര മന്ത്രി വി. മുര​ളീധരന്‍റെ ആരോപണത്തോട്​ പ്രതികരിക്കാനില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അതിനൊക്കെ പ്രതികരിക്കാൻ പോയാൽ ആ പറഞ്ഞതിന്‍റെ നിലവാരത്തിലല്ലേ ഞാനും പ്രതികരി​േക്കണ്ടത്​. അത്​ അന്തരീക്ഷം തന്നെ ആകെ ​വല്ലാത്ത അവസ്​ഥയിലാക്കും. വാക്​സിൻ ക​​ുറവിൽനിന്ന്​ ശ്രദ്ധ തിരിക്കാനാണ്​ അദ്ദേഹത്തിന്‍റെ ശ്രമം -മുഖ്യമ​ന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്​താവനയെകുറിച്ച്​ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനത്തിൽ മറുപടി ആരാഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം.

''ഇപ്പോൾ നമ്മൾ അത്തരം കാര്യങ്ങളല്ല ശ്രദ്ധിക്കേണ്ടത്​. നമ്മൾ കഴിയാവുന്നത്ര എല്ലാവരും കൂടിച്ചേർന്ന്​ ഇത്​ എങ്ങനെ പ്രതിരോധിക്കാൻ കഴിയും എന്നാണ്​ ആലോചിക്കേണ്ടത്​. വാക്​സിനേഷനെതിരെ തുടക്കത്തിലുണ്ടായിരുന്ന എതിർപ്പ്​ ഇപ്പോഴില്ല. അതിന്‍റെ ഭാഗമായി എല്ലാവരും വാക്​സിനെടുക്കാൻ ഒരുമിച്ച്​ വരുന്ന അവസ്​ഥയുണ്ട്​. ആളുകൾ വലിയതോതിൽ തിരക്ക്​ കൂട്ടിവരികയാണ്​. അവർക്കെല്ലാം വാക്​സിൻ നൽകാൻ നമുക്ക്​ കഴിയുമായിരുന്നു. എന്നാൽ, ആവശ്യത്തിന്​ വാക്​സിൻ നമ്മുടെ കൈയ്യിൽ സ്​റ്റോക്കില്ല. അതിൽനിന്ന്​ ശ്രദ്ധ തിരിച്ചുവിടാൻ മറ്റേതെങ്കിലും ന്യായം പറയുന്നത്​ ശരിയല്ല' -മുഖ്യമന്ത്രി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineV MuraleedharanPinarayi Vijayan
News Summary - pinarayi vijayan against V Muraleedharan
Next Story