മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിക്കുന്നു –രമേശ് ചെന്നിത്തല
text_fieldsകോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിെൻറ തുടക്കം മുതല്‍ മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഴുവന്‍ ഉത്തരവാദിത്തങ്ങളും ശിവശങ്കര്‍ ഏറ്റെടുക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും ഓഫിസും അറിഞ്ഞുകൊണ്ടാണ് നടന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വ്യക്തി ഡോളര്‍ കടത്താനും പ്രതികളെ സഹായിക്കാനും നീക്കംനടത്തിയിട്ടും മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. ആറിലേറെ തവണ സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു. എന്നാല്‍, പ്രതികളുടെ മൊഴി പുറത്തുവന്നശേഷമാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുന്നത്. സി.ബി.ഐക്കെതിരെ കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയിലേക്കും സര്‍ക്കാറിലേക്കും അന്വേഷണം നീങ്ങുന്നതിനാലാണ്.
കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിെൻറ അനാസ്ഥ ചൂണ്ടിക്കാട്ടിയ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന് നാണക്കേടാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഐ.എം.എയെപ്പോലും സര്‍ക്കാര്‍ അവഗണിക്കുന്നു. കളമശ്ശേരി ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം.
കെ റെയില്‍ പദ്ധതി അപ്രായോഗികമാണ്. ഇരകളാകുന്നവരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തണമെന്നും നവംബർ ഒന്നിന് യു.ഡി.എഫ് വഞ്ചനദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.