Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഹിന്ദു’വിലെ പരാമർശം...

‘ഹിന്ദു’വിലെ പരാമർശം തള്ളി; ‘മലപ്പുറം’ സ്റ്റേജിൽ ആവർത്തിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
‘ഹിന്ദു’വിലെ പരാമർശം തള്ളി; ‘മലപ്പുറം’ സ്റ്റേജിൽ ആവർത്തിച്ച് മുഖ്യമന്ത്രി
cancel

കോഴിക്കോട്: മലപ്പുറത്തിനെതിരെ ഹിന്ദു ദിനപത്രത്തിൽ തന്റേതായി വന്ന അഭിമുഖം തെറ്റാണെന്ന്​ പറഞ്ഞ മുഖ്യമന്ത്രി, അതിലെ പരാമർശങ്ങൾ കോഴിക്കോട് പൊതുയോഗത്തിൽ ആവർത്തിച്ചു. അഭിമുഖത്തിൽ മലപ്പുറം വിരുദ്ധ പരാമർശം വന്നതിനെ കുറിച്ച് വ്യക്തത വരുത്തണമെന്ന് പത്ര​ത്തോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് ആവശ്യ​​പ്പെട്ടിരുന്നു. ഇതിന് പിന്നാ​ലെ, അഭിമുഖം സംഘടിപ്പിച്ച ‘കൈസ​ൺ’ എന്ന പി.ആർ ഏജൻസിയുടെ പ്രതിനിധി എഴുതി നൽകിയതാണ് ഈ പരാമർശം എന്ന് പത്രം വിശദീകരിച്ചു.

‘ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന്​ കേ​ര​ള പൊ​ലീ​സ്​ 150 കി​ലോ സ്വ​ർ​ണ​വും 123 കോ​ടി​യു​ടെ ഹ​വാ​ല​പ്പ​ണ​വും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഈ ​പ​ണ​മ​ത്ര​യും കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്​ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്. ആ​ർ.​എ​സ്.​എ​സി​നോ​ട്​ സി.​പി.​എ​മ്മി​ന്​ മൃ​ദു​സ​മീ​പ​നം എ​ന്ന​ത്​ സ്വ​ർ​ണ​വും ഹ​വാ​ല​യും ​പി​ടി​കൂ​ടി​യ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ്’’ -എന്നാണ് ‘ദ ഹിന്ദു’വിൽ മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തിൽ പറഞ്ഞത്. ഏതാണ്ട് ഇതേ കാര്യം തന്നെയാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് നടന്ന പൊതുപരിപാടിയിലും ആവർത്തിച്ചത്. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂർ വിമാനത്താവളം മലപ്പുറത്തായതിനാൽ അവിടെ പിടിക്കുന്ന കേസുകൾ ആ ജില്ലയുടെ കണക്കി​ലാണ്​ പറയുകയെന്ന്​ വിശദീകരിച്ച മുഖ്യമന്ത്രി പക്ഷേ, അത്​ ദേശദ്രോഹ പ്രവർത്തനങ്ങൾക്ക്​ വിനിയോഗിക്കുന്നു എന്ന അഭിമുഖത്തിലെ പരാമർശത്തിൽ മൗനം പാലിച്ചു. എന്നാൽ, നേരത്തേ വാർത്തസമ്മേളനത്തിൽ അദ്ദേഹം തന്നെ വിശദീകരിച്ച സ്വർണക്കടത്തിന്‍റെയും​ ഹവാല പണം പിടികൂടിയതിന്‍റെയും കണക്കുകൾ ഉയർത്തിയായിരുന്നു മലപ്പുറം വിമർശനം അദ്ദേഹം ആവർത്തിച്ചത്​. അത്​ രാജ്യസ്​നേഹമാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

‘കരിപ്പൂർ വിമാനത്താവളം മലപ്പുറത്താണ്. അതിനാൽതന്നെ, അതുവഴിയുള്ള സ്വർണക്കടത്ത് കേസ് മലപ്പുറത്താണ് രേഖപ്പെടുത്തുക. അത് മുഴുവൻ ആ ജില്ലയുടേതല്ല. അവിടെ രേഖപ്പെടുത്തുന്നു എന്നുമാത്രമേയുള്ളൂ. 2020ൽ 147.79 കിലോ സ്വർണമാണ് പിടിച്ചത്. ഇതിൽ കരിപ്പൂർ വഴി മാത്രം കടത്തിയത് 124.47 കിലോയാണ്. ആ വിമാനത്താവളം വരുന്ന മലപ്പുറത്താണ് അത് രേഖപ്പെടുത്തുന്നത്. 2021ൽ കോവിഡ് കാലമായതിനാൽ വലിയ കേസില്ല. 2022ൽ 73.33 കിലോ കരിപ്പൂരിൽ പിടിച്ചു. 2023ൽ 32.83 കിലോയും 2024ൽ 17 കിലോയിലധികവും പിടിച്ചു. ഹവാല പണം 122 കോടി പിടിച്ചതിൽ 87 കോടിയും മലപ്പുറത്താണ്. ഇത് കണക്കുകളാണ്. സ്വർണക്കടത്ത്, ഹവാല എന്നിവ നാടിന്റെ പൊതുവായ പ്രശ്നമാണ്. തെറ്റായ പ്രചാരണമുണ്ടായപ്പോൾ ഇതിന്റെ യഥാർഥ കണക്ക് പറഞ്ഞു എന്നേയുള്ളൂ’ -മുഖ്യമന്ത്രി പറഞ്ഞു.

‘‘സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇതിനൊന്നും എതിരായി പൊലീസ് ഒരു നടപടിയും എടുക്കേണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ കരുതുന്നുണ്ടോ?. തെറ്റായ നടപടികളിൽ ആവശ്യമായ നടപടികളുണ്ടാകും. സംസ്ഥാനത്ത് പിടികൂടിയ സ്വർണത്തിൽ ഏറ്റവും കൂടുതൽ കരിപ്പൂരിലാണ് എന്നത് വസ്തുതയാണ്. ഇതിന്റെ കൂടെ തന്നെ ഹവാല പണം പിടിച്ചതിന്റെ കണക്കും പറഞ്ഞു. അതും കൂടുതൽ പിടിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാടിന്റെ പൊതുവായ അവബോധത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

ഹിന്ദു പത്രം എന്റെയൊരു അഭിമുഖം ഞാൻ ഡൽഹിയിൽ ഉള്ളപ്പോൾ എടുത്തിരുന്നു. ‍ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ കൊടുക്കുന്ന നിലവന്നു. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഓഫിസിൽ നിന്ന് അവർക്ക് കത്തയച്ചു. വീഴ്ച പറ്റിയെന്നാണ് അവർ സമ്മതിരിച്ചിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. മതവിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല’ - അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിൽ വന്നത്​ മുഖ്യമന്ത്രി നേരിട്ട്​ പറഞ്ഞ കാര്യങ്ങളല്ല എന്ന്​ സമ്മതിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്യുമ്പോഴും വിവാദ പരാമർശം സ്വയം എഴുതിച്ചേർത്തതല്ലെന്നും ‘ദ ഹിന്ദു’ പത്രം വിശദീകരിച്ചിട്ടുണ്ട്​. പത്രം ആവശ്യപ്പെട്ടത്​ പ്രകാരമല്ല മുഖ്യമന്ത്രി അഭിമുഖം അനുവദിച്ചത്​. മുഖ്യമന്ത്രിക്ക്​ വേണ്ടി പ്രമുഖ പി.ആർ ഏജൻസി ‘കെയ്​സൺ’ പത്രത്തെ സമീപിക്കുകയായിരുന്നു. കേരള ഹൗസിൽ അരമണിക്കൂർ നീണ്ട അഭിമുഖം എടുക്കുമ്പോൾ പി.ആർ ഏജൻസിയുടെ രണ്ടുപേരും ലേഖികക്കൊപ്പമുണ്ട്​. അവരിലൊരാളാണ്​ അഭിമുഖത്തിൽ ചേർക്കാൻ ആവശ്യപ്പെട്ട്​ മലപ്പുറം വിരുദ്ധ പരാമർശങ്ങൾ എഴുതി നൽകിയത്​. സി.പി.എം-ആർ.എസ്​.എസ്​ അന്തർധാരയുമായി ബന്ധ​പ്പെട്ട വിവാദ പശ്​ചാത്തലത്തിൽ നടന്ന അഭിമുഖത്തിൽ മുസ്‍ലിം വിരുദ്ധമെന്ന്​ ആക്ഷേപമുയരാനും ആളിക്കത്താനും ഇടയുള്ള പരാമർശങ്ങളാണ്​ കൂട്ടിച്ചേർക്കപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi vijayanPV AnvarAnti Malappuram Remarks
News Summary - anti malappuram remarks pinarayi vijayan
Next Story