എൽ.ഡി.എഫ് ഉള്ളതുകൊണ്ടാണ് കോൺഗ്രസ് കേരളത്തിൽ നിലനിൽക്കുന്നതെന്ന കാര്യം രാഹുൽ ഒാർക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തെരെഞ്ഞടുപ്പിനെ നേരിടാൻ ഇടതുമുന്നണി സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്തിയപ്പോൾ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ യു.ഡി.എഫും ബി.ജെ.പിയും നടത്തുകയാണ്. ഇവർക്കെതിരെ ജാഗ്രത്തായ പ്രവർത്തനങ്ങൾ നടത്താനും യാഥാർഥ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും പ്രവർത്തകൾ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ വികസന മുന്നേറ്റയാത്രയുടെ തെക്കൻമേഖല ജാഥ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഇതുവരെ കാണാത്ത വികസനമാണ് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നടപ്പാക്കിയത്. ഇതിെൻറ നേരവകാശികൾ കേരളത്തിലെ ജനങ്ങളാണ്. ദേശീയപാത വികസനം മുതൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിവരെ നടപ്പാക്കിയ ചാരിതാർഥ്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിെൻറ അടിസ്ഥാന സൗകര്യവികസനം നടക്കുന്നത് കിഫ്ബി വഴിയാണ്. അതുവഴി നാടിനുണ്ടായ മാറ്റം ജനങ്ങൾ ഇന്ന് അനുഭവിക്കുകയാണ്. 50,000 കോടിയുടെ വികസനമാണ് പറഞ്ഞിരുന്നതെങ്കിലും 63,000 കോടിയുടെ പദ്ധതികളാണ് പ്രാവർത്തികമാക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ ഏതെങ്കിലും ഒരുകാര്യത്തിന് അനുകൂലമായി ശബ്ദിക്കാൻ യു.ഡി.എഫ് തയാറായോ.
ഒേട്ടറെ പ്രതിസന്ധികളിലൂടെയാണ് അഞ്ചുവർഷം കടന്നുപോയത്. പ്രതിസന്ധികളെയെല്ലാം മികച്ച രീതിയിൽ നേരിടാനും അതിജീവിക്കാനും കഴിഞ്ഞു. സർക്കാറിനെതിരെ പ്രതികരിക്കാൻ ഒന്നുമില്ലെന്ന് വന്നേപ്പാൾ പ്രതിപക്ഷം ഗവേഷണം നടത്തുകയാണ്. ഒടുവിൽ എന്തോ ഒരു മഹാകാര്യം കണ്ടുപിടിച്ചപോലെയാണ് യു.ഡി.എഫിെൻറ െഎശ്വര്യകേരള യാത്രയുടെ സമാപനദിവസം ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയവുമായി രംഗത്തുവന്നത്. എൽ.ഡി.എഫ് സർക്കാറിന് ഇതിലൊരു നയമുണ്ട്. അതിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. അതിനാലാണ് അതുമായി ബന്ധപ്പെട്ട എം.ഒ.യു റദ്ദുചെയ്തത്. ഇതെല്ലാം മറന്നാണ് രാഹുൽ ഗാന്ധി സർക്കാറിനെ വിമർശിക്കുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള പല സംസ്ഥാനങ്ങളിലും ബി.ജെ.പിയുമായാണ് ഏറ്റുമുേട്ടണ്ടിവരുന്നത്. അവിടെ ബി.ജെ.പിക്കെതിരെ പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയാറാകുന്നില്ല. കേരളത്തിൽ ശക്തമായരീതിയിൽ എൽ.ഡി.എഫ് ഉള്ളതുകൊണ്ടാണ് കോൺഗ്രസ് കേരളത്തിൽ നിലനിൽക്കുന്നതെന്ന കാര്യം രാഹുൽ ഗാന്ധി ഒാർക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ജോസ് കെ. മാണി, എം.വി. ഗോവിന്ദൻ, പന്ന്യൻ രവീന്ദ്രൻ, ജി.ആർ. അനിൽ, വി. ശിവൻകുട്ടി തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.