സുഗതെൻറ മരണം: സി.പി.െഎ ഒറ്റപ്പെട്ടു, കൊടിനാട്ടൽ സമരത്തിനെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പുനലൂരിൽ പ്രവാസിയായ സുഗതൻ ജീവനൊടുക്കിയ സംഭവത്തിൽ നിയമസഭയിൽ സി.പി.െഎ തീർത്തും ഒറ്റപ്പെട്ടു. എ.െഎ.വൈ.എഫ് കൊടിനാട്ടിയതിനെതുടർന്നാണ് ആത്മഹത്യയെന്ന് ആരോപണം ഉയർന്നിരിക്കെ കൊടികുത്തി സമരത്തെ അതിനിശിതമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആരെങ്കിലും സംരംഭം തുടങ്ങാൻ വരുന്നിടത്ത് കൊടിനാട്ടിയാൽ കർശനമായി നേരിടുമെന്ന് വ്യക്തമാക്കി.
യു.ഡി.എഫും മാണിയും ബി.ജെ.പിയുമടങ്ങുന്ന പ്രതിപക്ഷം സി.പി.െഎക്കെതിരെ ആഞ്ഞടിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ ഭരണപക്ഷ െബഞ്ചുകളിൽനിന്ന് സി.പി.െഎക്കാർ മാത്രമേ ഉണ്ടായുള്ളൂ. മുഖ്യമന്ത്രിയുടെ വാക്കുകളിൽ സി.പി.െഎക്ക് ഒരു സഹായവും ലഭിച്ചില്ല. അടൂർ പ്രകാശാണ് വിഷയം അടിയന്തരപ്രമേയമായി സഭയിൽ ഉന്നയിച്ചത്. കൊടിനാട്ടിയ എ.െഎ.വൈ.എഫ് രണ്ട് ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ആരോപണം മന്ത്രി വി.എസ്. സുനിൽകുമാർ നിഷേധിച്ചു. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി യു.ഡി.എഫിന് പിന്നാലെ മാണി ഗ്രൂപ്പും ബി.ജെ.പിയും ഇറങ്ങിപ്പോയി. സുഗതെൻറ മരണത്തെ അതീവ നിർഭാഗ്യ സംഭവം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി കൊടി ഓരോ പ്രസ്ഥാനത്തിെൻറയും വിലപ്പെട്ട സ്വത്താണെന്ന് ഒാർമിപ്പിച്ചു. അത് ഒാരോയിടത്ത് കൊണ്ടുപോയി നാട്ടുന്ന പ്രവണത നല്ലതല്ല. ഏത് പാർട്ടി ആയാലും സംസ്ഥാനത്ത് ഈ പ്രവണത അവസാനിക്കണം.
വ്യവസായം തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയും സഹായവുമാണ് നല്‍കേണ്ടത്. സംരംഭം തുടങ്ങാൻ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ ചില തൊഴിലാളി സംഘടനകള്‍ വന്ന് ഇത്ര പേര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. തൊഴിലാളി സംഘടനകളെന്നാല്‍ തൊഴിലാളികളെ സംരക്ഷിക്കലാണ്. തൊഴിലാളികള്‍ക്ക് പ്രശ്‌നമുണ്ടായാല്‍ സംഘടനക്ക് ഇടപെടാം. അല്ലാതെ തൊഴിലാളികളെ വിതരണം ചെയ്യാനുള്ളതല്ല സംഘടനകള്‍. കൃത്യമായി നിയമവിരുദ്ധ പ്രവർത്തനമാണിത്. ഇത് അവസാനിച്ചേ പറ്റൂ. ഈ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴിലാളി സംഘടനകളുടെ യോഗം ഉടൻ വിളിക്കും. പ്രവാസിക്ക് സംഭവിച്ചത് ദുഃഖകരമാണെന്നും മൂന്നു പ്രതികള്‍ പിടിയിലായിട്ടുെണ്ടന്നും ബാക്കിയുള്ളവരെയും പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസം കഴിഞ്ഞ് തിരിച്ചുവന്ന് സംരംഭം തുടങ്ങുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കും. 20 ലക്ഷം രൂപയുടെ പദ്ധതിക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും നാലുവര്‍ഷം പലിശ സബ്‌സിഡിയും നല്‍കുന്ന പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സുഗതെൻറ മകെൻറ പണം പോയത് സി.പി.െഎ ഒാഫിസിലേക്കെന്ന് ചെന്നിത്തല
തിരുവനന്തപുരം: പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സുഗതെൻറ മകൻ സ്വര്‍ണം പണയം െവച്ച് കിട്ടിയ പണം സി.പി.ഐയുടെ ഓഫിസിലേക്ക് പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലു ദിവസം ഒാരോ പാർട്ടി ഒാഫിസിലേക്ക് പോകാൻ മാറി മാറി പറഞ്ഞ് സുഗതനെ വട്ടം കറക്കിയെന്നും നിയമസഭയിൽ ഇൗ വിഷയത്തിൽ ഇറങ്ങിപ്പോക്കിനു മുമ്പ് അദ്ദേഹം പറഞ്ഞു.
സി.പി.ഐ പണം വാങ്ങിയിട്ടില്ലെന്നും അങ്ങനെ ചെയ്ത് ശീലമുള്ളവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വി.എസ്. സുനില്‍കുമാർ തിരിച്ചടിച്ചു. സുഗതൻ ഷെഡ് െവച്ച സ്ഥലം നെല്‍വയല്‍ നികത്തിയതായിരുെന്നന്ന് മന്ത്രി കെ. രാജുവും വാദിച്ചു. സി.പി.െഎയും പ്രതിപക്ഷവും തമ്മിൽ ചൂടേറിയ തർക്കമാണ് അടിയന്തര പ്രമേയം പരിഗണിക്കവെ സഭയിലുണ്ടായത്. തൊട്ടടുത്തുള്ള എബനേസർ ഒാഡിറ്റോറിയം അടക്കം നിരവധി കെട്ടിടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് യു.ഡി.എഫ് തിരിച്ചടിച്ചത്. കൊടികുത്തിയ ശേഷം നേതാക്കൾ രണ്ടു ലക്ഷം രൂപ ആവശ്യപ്പെെട്ടന്ന് മക്കൾ പറഞ്ഞതായി അടൂർ പ്രകാശ് ആേരാപിച്ചു.
പ്രശ്‌നം തീര്‍ത്തുതരാന്‍ കാലു പിടിച്ചിട്ടും അവര്‍ അംഗീകരിച്ചില്ല. ഇതിനെത്തുടര്‍ന്ന് കൂട്ട ആത്മഹത്യക്കാണ് ശ്രമം നടന്നെതന്നും അദ്ദേഹം പറഞ്ഞു. ഭരണമുന്നണിയിലെ കെ.ബി. ഗണേഷ്‌കുമാറും സി.പി.ഐയുടെ വാദം തള്ളി. കൊടികുത്തുന്നത് ചില്ലറ തടയാൻ വേണ്ടിയാണെന്ന് പരിഹസിച്ച അദ്ദേഹം അത് കിട്ടുമ്പോള്‍ ഊരിക്കൊണ്ടുപോകുമെന്നും വയല്‍ നികത്തിയാലും താല്‍ക്കാലിക ഷെഡ് കെട്ടുന്നതിന് തടസ്സമില്ലെന്നും ചൂണ്ടിക്കാട്ടി. പണയം െവച്ച് കിട്ടിയ 63,000 രൂപ കാണാനില്ലെന്ന് വീട് സന്ദര്‍ശിച്ച തന്നോട് സുഗതെൻറ കുടുംബാംഗങ്ങള്‍ പറഞ്ഞതായി ചെന്നിത്തല പറഞ്ഞു. ഇത് സി.പി.ഐയുടെ ഓഫിസിലേക്കാണ് പോയത്.
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സുപാല്‍ ആ വീട്ടില്‍ പോയിരുന്നു. എ.ഐ.വൈ.എഫിനാണ് ഇതില്‍ പങ്ക്. ഇതില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തെ തങ്ങള്‍ ന്യായീകരിച്ചിട്ടില്ലെന്നും സി.പി.ഐ പണം വാങ്ങിയെന്നത് ആരോപണം ശരിയെല്ലന്നും മന്ത്രി സുനിൽകുമാർ മറുപടി നൽകി. തങ്ങള്‍ അങ്ങനെ ചെയ്യില്ല. തെളിവുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
വീട് സന്ദര്‍ശിച്ച തന്നോട് പണം വാങ്ങിയ കാര്യം ആരും പറഞ്ഞില്ലെന്ന് മന്ത്രി കെ. രാജുവും വിശദീകരിച്ചു. കേസ് തേച്ചുമാച്ച് കളയാന്‍ ശ്രമം നടക്കുെന്നന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണകക്ഷിയായ സി.പി.ഐയുടെ സംഘടന ചോദിച്ച പണം നല്‍കാത്തതുകൊണ്ടാണ് കൊടികുത്തിയതെന്ന് കെ.എം. മാണിയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.