പ്രവാസി പ്രതിസന്ധി തുറന്നുകാട്ടിയ 'മാധ്യമ'ത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചുവരുന്നതിൽ പ്രവാസികൾ നേരിടുന്ന കടുത്ത പ്രതിസന്ധി തുറന്നുകാട്ടിയ 'മാധ്യമ'ത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുത്തിത്തിരുപ്പിനൊക്കെ അതിരുവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാർത്തക്ക് പിന്നിൽ രാഷ്്ട്രീയമല്ല, സമൂഹവിരുദ്ധ നിലപാടാണെന്നും ആക്ഷേപിച്ചു.
'പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടുമായി ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ച കേരളീയരുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഭരണകൂടങ്ങൾ അനാസ്ഥ തുടർന്നാൽ, നാം ഇനിയും നിശ്ശബ്ദരായിരുന്നാൽ കൂടുതൽ മുഖങ്ങൾ ചേർക്കപ്പെടുമെന്നാണ് ആ പത്രം പറയുന്നത്. അതിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. ഇൗ രാജ്യങ്ങളിലെല്ലാം കേരളീയർ ഇപ്പോഴും ജീവിക്കുന്നുവെന്ന് ഒാർക്കണം. അവർ അവിടെ തുടരുകയും വേണ്ടവരാണ്. ആ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുേമ്പാൾ അവിടെ ജീവിക്കുന്നവരെക്കുറിച്ചും അവരെ എങ്ങനെ ബാധിക്കുമെന്നും ചിന്തിച്ചിട്ടുണ്ടോ?. കേരളത്തിലേക്ക് യാത്ര മുടങ്ങിയതുകൊണ്ട് മരിച്ചവരല്ല അവരാരും. എന്ത് തരം മനോനിലയിലാണ് ഇൗ പ്രചാരണം.
ആരുടെയെങ്കിലും അനാസ്ഥയോ അശ്രദ്ധയോ കൊണ്ടാേണാ ഇൗ മരണങ്ങൾ. വിദേശത്ത് രോഗം ബാധിച്ച എല്ലാവരേയും ഇേങ്ങാട്ട് കൊണ്ടുവരാൻ കഴിയുമായിരുന്നോ?. യാത്രാസൗകര്യമില്ലാത്ത ലോക്ഡൗൺ ആയിരുന്നുവെന്ന് ഇവർക്ക് ബോധ്യമില്ലേ. മരിച്ചുവീഴുന്ന ഒാരോരുത്തരും നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേർപാട് വേദനജനകമാണ്. സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പിന് ശ്രമിക്കുന്നത് കോവിഡിനേക്കാൾ അപകടകരമായ രോഗബാധയാണ് -മുഖ്യമന്ത്രി പറഞ്ഞു.
'വാർത്തയുടെ ഉദ്ദേശ്യം തൽക്കാലം കേരളത്തിലെ സർക്കാറിനെ ഒറ്റപ്പെടുത്താനാെണങ്കിലും ആത്യന്തികമായി പ്രതികൂലമായി ബാധിക്കുന്നതാരെയാണ്?. മറ്റ് രാജ്യങ്ങളിലെ അവസ്ഥ അറിയില്ലേ?. അവിടുത്തെ സർക്കാറുകളെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതല്ലേ വാർത്ത. പതിനായിരങ്ങൾ അവിടെ ജീവിക്കുകയാണ്. അവരെ ഇപ്പോഴും സംരക്ഷിക്കുന്നത് അവിടത്തെ സർക്കാറുകളാണ്. ദുരന്തം കഴിഞ്ഞാലും അവിടെ താമസിക്കേണ്ടവരാണ്. നിയന്ത്രണങ്ങളിൽ കർശന നിലപാട് തുടരും. ചുറ്റുമുള്ള യാഥാർഥ്യം മുടിവെച്ചതുകൊണ്ട് അത് ഇല്ലാതാകില്ല. കേരളത്തിെല 90 ശതമാനം കോവിഡ് കേസുകളും വിദേശത്തുനിന്നോ ഇതരസംസ്ഥാനത്തുനിന്നോ വന്നതാണ്. അതിൽ 69 ശതമാനവും വിദേശത്തുനിന്ന് വന്നവരിലാണ്. ഒാേരാ പ്രദേശത്തെയും ആരോഗ്യ സംവിധാനത്തിൽ നമുക്ക് ഇടപെടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.