ഞങ്ങളെ കാണുമ്പോൾ കടിച്ചുകീറുന്ന പിണറായി മോദിക്ക് മുന്നിൽ അനുസരണയുള്ള ആട്ടിൻകുട്ടിയായി മാറുന്നു -കെ.മുരളീധരൻ
text_fieldsകോഴിക്കോട്: പിണറായി-മോദി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി.
മകൾ വീണക്ക് വേണ്ടി പിണറായി വിജയൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സി.പി.ഐയെ കുരുതികൊടുക്കാൻ തീരുമാനിച്ചെന്നും ബാക്കി ഘടകക്ഷികളെ കൂടി കുരുതി കൊടുക്കുമോ എന്ന് തെരഞ്ഞെടുപ്പിൽ കാണാമെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ആർ.ഒ.സി റിപ്പോർട്ട് പുറത്തുവന്നതിലായിരുന്നു മുരളീധരന്റെ പ്രതികരണം.
ഞങ്ങളെ കാണുമ്പോൾ കടിച്ചുകീറാൻ വരുന്നയാൾ മോദിയെ കാണുമ്പോൾ അനുസരണയുള്ള ആട്ടിൻകുട്ടിയായി നിൽക്കുകയാണ്. ഇത്രയും അനുസരണയുള്ള മുഖ്യമന്ത്രിയെ ഞങ്ങൾ ആദ്യമായി കാണുകയാണെന്നും ഇത് കുരുക്കിൽ നിന്ന് ഊരിപോരാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.
സി.പി.എം-ബി.ജെ.പി അന്തർധാര വ്യക്തമായെന്നും അത് ഞങ്ങൾ തുറന്ന് കാട്ടുകതന്നെ ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.