Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി ജനകീയ...

പിണറായി ജനകീയ മുഖ്യമന്ത്രി; സർക്കാറന്​ പത്തിൽ എട്ട്​ മാർക്ക്​ -വെള്ളാപ്പള്ളി

text_fields
bookmark_border
പിണറായി ജനകീയ മുഖ്യമന്ത്രി; സർക്കാറന്​ പത്തിൽ എട്ട്​ മാർക്ക്​ -വെള്ളാപ്പള്ളി
cancel

ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ ഒന്നാം വാർഷികമാഘോഷിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച്​ എസ്​.എൻ.ഡി.പി​ ​യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാറിന്​ ഒരു വർഷം ബാലാരിഷ്​ടതകളുടെ കാലമായിരുന്നുവെന്നും എല്ലാ ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ വെള്ളാപ്പള്ളി, സർക്കാറിന്​ പത്തിൽ എട്ട്​ മാർക്കാണ്​ നൽകുന്നത്​. എസ്.എൻ ട്രസ്​റ്റ്​ വിദഗ്ധ സമിതി ​െതരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ സർക്കാറിനെ അപേക്ഷിച്ച്​ അഴിമതി ആരോപണങ്ങളൊന്നു​മില്ലാത്തത്​ വലിയ കാര്യമാണ്​. പശ്ചിമ ബംഗാളിൽ സി.പി.എമ്മി​​​െൻറ അവസ്​ഥ പൂജ്യമായി മാറിയപ്പോഴാണ്​ കേരളത്തിൽ പാർട്ടി തെര​െഞ്ഞടുപ്പിൽ മികച്ച വിജയം നേടിയത്​. മിടുക്കനായ പിണറായി വിജയ​​​െൻറ ബുദ്ധിപൂർവമായ പ്രവർത്തനങ്ങളാണ്​ ഇടത്​ മുന്നണിയെ അധികാരത്തിൽ എത്തിച്ചത്​. അദ്ദേഹത്തി​​​െൻറ ജനകീയ മുഖമാണ്​ അതിന്​ വഴിയൊരുക്കിയത്​. അതിനാൽ  പിണറായിയെ ഏകാധിപതിയായി വിശേഷിപ്പിക്കാനാവില്ല. താൻ മുഖ്യമന്ത്രിയെ വിളിക്കു​േമ്പാഴൊന്നും കിട്ടാറില്ല.

അതേസമയം അദ്ദേഹം കുറച്ച്​ കഴിയു​േമ്പാൾ കൃത്യമായി വിളിച്ചിരിക്കും. ഒരുപാട് വിവാദങ്ങൾ ഇക്കാലയളവിലുണ്ടായി. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനായില്ല. മുഖ്യമന്ത്രി​െയയും ജി. സുധാകര​െനയും  തോമസ്​ ​െഎസക്കി​െനയും ഒഴിച്ചു​നിർത്തിയാൽ മന്ത്രിമാരിൽ ഭൂരിപക്ഷത്തിനും പരിചയക്കുറവുണ്ട്.  ഇവർ കാര്യങ്ങൾ പഠിച്ച് ശരിയായി വരുമെന്ന് കരുതാം. മന്ത്രി എം.എം. മണിയുടെ ഭാഷാശൈലി സർക്കാറി​​​െൻറ പ്രതിഛായക്ക്​ മങ്ങലേൽപ്പിച്ചു. 

എസ്​.എൻ ട്രസ്​റ്റി​​​െൻറ കോളജുകളിലെ ലാസ്​റ്റ്​ ഗ്രേഡ്​ ജീവനക്കാരുടെ നിയമനം സംബന്ധിച്ച്​ സർക്കാർ അനുകൂല നിലപാടാണ്​ സ്വീകരിച്ചതെന്ന്​ വെള്ളാപ്പള്ളി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുകൊടുക്കാൻ എസ്.എൻ.ഡി.പിക്ക് മടിയില്ല. സർക്കാർ ശമ്പളവും മാനേജ്​മ​​െൻറിന്​ നിയമനവും എന്ന നിലപാടിനോട്​ തങ്ങൾക്ക്​ യോജിപ്പില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappalli nateshan
News Summary - pinarayi vijayan best cm, velleppally says
Next Story