പി. ജയരാജന്‍റെ പുസ്തകത്തോട് പൂർണമായും യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിൽ ഐ.എസ് റിക്രൂട്ട്മെന്‍റ് എന്നത് സംഘ്പരിവാർ പ്രചാരണം
text_fieldsകോഴിക്കോട്: പി. ജയരാജന്‍റെ ‘കേരളം: മുസ്‍ലിം രഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ പുസ്തകത്തോട് പൂർണമായും യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകം പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിയോജിപ്പ് മുഖ്യമന്ത്രി പരസ്യമാക്കിയത്.
കേരളം ഐ.എസ് റിക്രൂട്ട്മെന്‍റ് വലിയതോതിൽ നടക്കുന്ന സംസ്ഥാനമാണ് എന്ന പി. ജയരാജന്‍റെ പ്രസ്താവനയോട് മുഖ്യമന്ത്രി വിയോജിച്ചു. കേരളത്തിൽ ഏതുവിധേനയും ഇടപെടാൻ ശ്രമിക്കുന്ന കേന്ദ്രത്തിന് ആയുധം കൊടുക്കലാവും അത്തരം വാദം. അതോടൊപ്പംതന്നെ സംഘ്പരിവാറിന് ജനസ്വാധീനം ഉറപ്പിക്കാനുള്ള പ്രചാരണ ആയുധമാവുകയും ചെയ്യും. അവർ നേരത്തേ നടത്തുന്ന പ്രചാരണത്തിന് ശക്തി പകരരുത്. അത്തരം പ്രചാരണങ്ങളെ എതിർക്കാനാവണം -മുഖ്യമന്ത്രി പറഞ്ഞു.
ഈ പുസ്തകത്തിലെ എല്ലാ പരാമർശങ്ങളും ഞാൻ പങ്കുവെക്കുന്നു എന്ന് അർഥമില്ല. പുസ്തക രചയിതാവിന് ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടാവും. ആ അഭിപ്രായമുള്ളവരേ പുസ്തകം പ്രകാശനം ചെയ്യാവൂ എന്ന് സാധാരണ നിർബന്ധമുണ്ടാവാറുണ്ട്. ഇവിടെ ഞങ്ങളിരുവരും ഒരേ പ്രസ്ഥാനത്തിൽപെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഇതിലുണ്ടാവും. അതിനോടൊക്കെ സ്വാഭാവികമായും യോജിപ്പാണ്. എന്നാൽ, ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലിനോട് വ്യത്യസ്ത വീക്ഷണമാണുള്ളത് -മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.