വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം എൽ.ഡി.എഫിന് മാത്രം -പിണറായി
text_fieldsചേലക്കര: വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം എൽഡിഎഫിന് മാത്രമാണുള്ളതെന്നും അതാണ് എൽഡിഎഫും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ സംഘർഷം ഇല്ലാത്ത നാടാണ് കേരളം. ബിജെപി എല്ലാരീതിയിലും വർഗീയത വർധിപ്പിക്കുന്നുവെന്നും ചേലക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പറഞ്ഞു.
‘വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ മാത്രമേ നാട്ടിൽ സമാധാനം ഉണ്ടാക്കാൻ കഴിയൂ. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തമായി അപകടങ്ങൾ വരുത്തി വെക്കും. കേരളത്തിൽ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എൽഡിഎഫും സ്വീകരിക്കുമ്പോൾ അതിനൊപ്പം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഒരു നേതാവ് ഗോൾവർക്കറുടെ ചിത്രത്തിനു മുന്നിൽ തിരി കത്തിക്കുന്നു. മറ്റൊരാൾ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകുന്നതിന് നേതൃത്വം കൊടുത്തെന്ന് അവകാശപ്പെടുന്നു. ഇ.എം.എസിനെ പരാജയപ്പെടുത്താൻ പട്ടാമ്പിയിൽ കോൺഗ്രസിന് ജനസംഘം പിന്തുണ നൽകി. ആർ.എസ്.എസ് നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചരണം നടത്തി. തത്കാലം വോട്ട് പോരട്ടെയെന്നാണ് യു.ഡി.എഫ് നിലപാട്. ഇതിനായി കോൺഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്‍ലാമിയെയും എസ്ഡിപിഐയെയും ചേർത്ത് പിടിച്ചു -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.