പുനലൂർ രാജൻ ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന ഫോട്ടോഗ്രാഫർ- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നു പുനലൂർ രാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ബഷീർ, എസ്.കെ, എം.ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങൾ ചിത്രങ്ങളിലൂടെ രാജൻ അനശ്വരമാക്കി.
ഇ.എം.എസ് ഉൾപ്പെടെയുള്ള സമുന്നത രാഷ്ട്രീയ നേതാക്കളെയും രാജൻ ക്യാമറയുമായി പിന്തുടർന്നിരുന്നു. സാഹിത്യകാരന്മാരുമായി എന്ന പോലെ ഇടതുപക്ഷ നേതാക്കളുമായും അദ്ദേഹം ഉറ്റബന്ധം പുലർത്തി. ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങളുടെ സാധ്യതകൾ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകർ നമുക്ക് അധികമില്ല. പുനലൂർ രാജന്‍റെ വേർപാട് സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൃദ്രോഗ സംംബന്ധമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജൻ ശനിയാഴ്ച പുലർച്ചെ 1.40ഓടെയാണ് മരിച്ചത്. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം.
കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിൽ പ്രമുഖനായിരുന്നു പുനലൂർ രാജൻ. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളുടെ ആദ്യകാല ബ്ലാക്ക് വൈറ്റ് ചിത്രങ്ങളിലൂടെ ഇദ്ദേഹം അടയാളപ്പെടുത്തിയിരുന്നു. സാഹിത്യകാരന്മാരുമായി മേഖലയിലെ പ്രമുഖരുമായി വളരെ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ സന്തസഹചരിയായിരുന്നു.
തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, കേശവദേവ് തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ ഇദ്ദേഹത്തിന്‍റെ അത്യപൂർവ ശേഖരത്തിലുണ്ടായിരുന്നു. 'ബഷീർ: ഛായയും ഓർമയും', 'എം.ടി.യുടെ കാലം' എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.