മുൻകരുതലിൽ കാര്യമില്ലെന്ന ധാരണ അപകടകരം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രോഗവ്യാപനം അനിയന്ത്രിതമായി കഴിെഞ്ഞന്നും ഇനി മുൻകരുതൽ പാലിച്ചിെട്ടാന്നും വലിയ കാര്യമില്ലെന്നുമുള്ള തെറ്റായ ധാരണയും പ്രചാരണവും നടക്കുന്നുണ്ടെന്നും അത് അങ്ങേയറ്റം അപകടകരമാണെന്നും മുഖ്യമന്ത്രി.
വരുന്നിടത്ത് വെച്ച് കാണാമെന്നാണ് ചിലർ പറയുന്നത്. നിയന്ത്രണങ്ങളിലും കരുതലുകളിലുമൊന്നും കാര്യമില്ലെന്ന നിരാശജനകമായ നിലപാടിലേക്ക് കേരളം എത്തിയിട്ടില്ല. ഇപ്പോഴത്തേത് വർധനവ് ആണെന്നത് വസ്തുതയാണെങ്കിലും സമൂഹമെന്ന നിലയിൽ കോവിഡിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
ഇൗ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ വേണം
•കോവിഡ് വാക്സിൻ വരുന്നത് വരെ മാസ്ക് നിർബന്ധമായി ധരിക്കണം
•ചുറ്റും സുരക്ഷവലയം തീർക്കണം. താനും കുടുംബാംഗങ്ങളും ഒഴികെയുള്ളവരെല്ലാം സുരക്ഷ വലയത്തിന് പുറത്താണെന്ന ബോധ്യത്തോടെ ഇടപെടണം.
•ജനക്കൂട്ടം ഒഴിവാക്കണം, അടച്ചുമൂടിയ സ്ഥലങ്ങളിൽ ഒരുമിച്ചിരിക്കരുത്.
10 ലക്ഷം പേരിലെ കോവിഡ് മരണങ്ങൾ ഇങ്ങനെ (ഡെത്ത് പെർ മില്യൺ)
•രാജ്യ ശരാശരിയിൽ 58 പേർ
•കർണാടകയിൽ 120 പേർ
•തമിഴ്നാട്ടിൽ 117 േപർ
•കേരളത്തിൽ 13 പേർ
പ്രതിരോധം അട്ടിമറിക്കാനുള്ള നീക്കം വെച്ചുപൊറുപ്പിക്കില്ല
തിരുവനന്തപുരം: സമരങ്ങളെന്നപേരിൽ കോവിഡ് പ്രതിരോധം അട്ടിമറിക്കാൻ പ്രതിപക്ഷം ബോധപൂർവം ശ്രമിക്കുകയാണെന്നും സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പന്താടാനുള്ളതല്ല ജനങ്ങളുടെ ജീവിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് പ്രതിരോധം ദുർബലമാക്കി അതിലൂടെ നാടിെൻറ ആരോഗ്യകരമായ നിലനിൽപ് അട്ടിമറിക്കാനുള്ള നീക്കം ഏതുഭാഗത്തുനിന്ന് ഉണ്ടായാലും തടയും. അത്തരം നീക്കങ്ങളില്‍ ജനപ്രതിനിധികള്‍കൂടി ഉണ്ടാകുന്നുവെന്നത് നിസ്സാര കാര്യമല്ല.സെക്രേട്ടറിയറ്റിന് മുന്നിൽ നടന്നത് കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളത്തിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.