പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി; 'കാലോചിത മാറ്റം ഉൾക്കൊള്ളുന്ന സേനയാണ് നാടിനാവശ്യം'
text_fieldsതിരുവനന്തപുരം: പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാലോചിതമായ മാറ്റം ഉൾക്കൊള്ളുന്ന പൊലീസ് സേനയാണ് നാടിനാവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്‍റെ വാക്ക് കേട്ടാൽ അറപ്പുളവാകുന്നതാകരുത്. ആധുനിക പരിശീലനം ലഭിച്ചിട്ടും പഴയതിലെ ചില തികട്ടലുകളുണ്ടാകുന്നു. പൊതുവേ പൊലീസ് സേനയ്ക്ക് ഇത് കളങ്കമുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് ഒരു പ്രഫഷണല്‍ സംവിധാനമായി മാറണം. പൊലീസിന്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത്ഘട്ടത്തില്‍ രക്ഷിക്കുന്നവരായി പൊലീസ് മാറി. പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പൊലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങള്‍ പരിശീലനത്തിലും ഉണ്ടാക്കണം.
കാലം മാറി. ആ മാറ്റം പൊലീസ് ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. പരിശീലനം ലഭിച്ചെങ്കിലും പഴയതിന്‍റെ ചില തികട്ടലുകള്‍ അപൂര്‍വം ചിലരില്‍ ഉണ്ട്. അത് പൊതുവെ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് കൊണ്ട് തുടക്കത്തിലേ ഓർമിപ്പിക്കുകയാണ്.
പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമര്‍ത്താന്‍ ആയിരുന്നു. ആ കാലം മാറിയെങ്കിലും പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളില്‍ നിന്ന് പാസിങ് ഔട്ട് പരേഡില്‍ മാറ്റം വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.