ജാതിവാൽ മുറിച്ചവരുടെ പിൻതലമുറ ജാതിപ്പേര് ചേർത്തുവെക്കുന്നു –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി ജാതീയമായ പേരുകളുടെ വാൽ മു റിച്ചുകളഞ്ഞവരുടെ പിൻതലമുറ ജാതി വാല് ചേർത്തുള്ള പേരുകൾ സ്വീകരിക്കുെന്നന്ന് മു ഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗ്രന്ഥശാല സംഘത്തിെൻറ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി വാലില്ലാത്തവരുടെ കുട്ടികൾക്കോ പേരക്കുട്ടികൾക്കോ ഇപ്പോൾ ജാതീയമായ വാല് ചേർത്തുള്ള പേരാണ്. ജീർണതകൾക്കെതിരെ പോരാടി നേടിയതാണ് പുരോഗമനമെന്നും അതുകൊണ്ട് മറ്റിടങ്ങളിലെ ജീർണതകൾ നമ്മളെ ബാധിക്കില്ല എന്നുമുള്ള മിഥ്യാധാരണ നമുക്കുണ്ട്. എന്നാൽ അന്ധവിശ്വാസത്തിെൻറയും അനാചാരത്തിെൻറയും ഉച്ചനീചത്വത്തിെൻറയും പഴയ ഇരുണ്ടകാലം തിരിച്ചുകൊണ്ടുവരാൻ വലിയശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി ഗ്രാൻറ് വിതരണോദ്ഘാടനം അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണന് നൽകി മന്ത്രി നിർവഹിച്ചു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകർക്കുള്ള ഖാദി വസ്ത്ര വിതരണത്തിെൻറ ഉദ്ഘാടനവും ‘തെക്കൻ തിരുവിതാംകൂർ ഭാഷ, സാഹിത്യം, സംസ്കാരം’ പുസ്തകത്തിെൻറ പ്രകാശനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.